TRENDING:

മായാവതിയെ ജാതീയമായി അധിക്ഷേപിക്കുന്ന 'തമാശ'; നടൻ രൺദിപ് ഹൂഡക്കെതിരെ പ്രതിഷേധം

Last Updated:

ഒൻപത് വർഷം മുമ്പ് ഒരു ടോക്ക് ഷോയിൽ നടത്തിയ പരാമർശങ്ങളുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ:  ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബഹുജൻ സമാജ്വാദി പാർട്ടി (ബിഎസ്പി) നേതാവുമായ മായാവതിയെ ജാതീയമായി അധിക്ഷേപിച്ച ബോളിവുഡ് ചലച്ചിത്ര താരം രൺദീപ് ഹൂഡക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊതുവേദിയിൽ മായാവതിയുടെ പേരെടുത്ത് പറഞ്ഞ് ജാതീയമായും ലിംഗപരമായും അപമാനിച്ച് തമാശ പറയുന്ന വീഡിയോ വൈറലായതോടെയാണ് രൺദീപിനെതിരെ പ്രതിഷേധമുണ്ടായത്. പരാമർശത്തിൽ രൺദീപ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് നിരവധിയാളുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തി.
Mayawati, Randeep Hooda
Mayawati, Randeep Hooda
advertisement

ഒൻപത് വർഷം മുമ്പ് ഒരു ടോക്ക് ഷോയിൽ നടത്തിയ പരാമർശങ്ങളുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.   43 സെക്കൻഡുള്ള വീഡിയോ ക്ലിപ്പിൽ 'ഞാനൊരു വൃത്തികെട്ട തമാശ പറയാം' എന്ന് പറഞ്ഞാണ് രൺദീപ് സംസാരം തുടങ്ങുന്നത്. മായാവതിയെ ജാതീയമായി അധിക്ഷേപിച്ചു തമാശ പറയുന്ന രൺദീപിന് തിങ്ങി നിറഞ്ഞ സദസ്സിൽ നിന്നും കൈയടിയും ലഭിക്കുന്നുണ്ട്.

Also Read-Viral Video: 'നിസാരം'; രണ്ട് തേനീച്ചകൾ ചേർന്ന് ഫാന്റ ബോട്ടിൽ തുറക്കുന്ന വീഡിയോ വൈറൽ

advertisement

'ദളിത് സ്ത്രീകളോട് സമൂഹം എങ്ങനെ പെരുമാറുന്നു എന്നതിൻറെ സാക്ഷ്യമാണ് ഈ വീഡിയോ. അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന്റെ ശബ്ദമായ സ്ത്രീയെക്കുറിച്ച് രൺദീപ് ഹൂഡ പറയുന്നത് ഇതാണ്' എന്ന ക്യാപ്ഷനോടെ അഗത സൃഷ്ടി എന്ന ട്വിറ്റർ യൂസറാണ് വീഡിയോ ഷെയർ ചെയ്തത്.

ആക്ടിവിസ്റ്റും സിപിഐഎംഎൽ നേതാവുമായ കവിത കൃഷ്ണനും രൺദീപ് ഹൂഡക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഇത് ഒരു തമാശയല്ല. ഒരു പുരുഷ രാഷ്ട്രീയക്കാരനെക്കുറിച്ച് ആരെങ്കിലും ഇങ്ങനെയൊരു തമാശ പറയുമോ? സ്ത്രീകളുടെ ശക്തിയെ ഭയക്കുന്നവർ അവരെ അധിക്ഷേപിക്കാനായി നടത്തുന്ന ജാതീയവും, സ്ത്രീവിരുദ്ധവുമായ പരാമർശമാണ് നിങ്ങൾ നടത്തിയതെന്നും കവിത ട്വിറ്ററിൽ കുറിച്ചു.

advertisement

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ദളിത് സ്ത്രീയോടുള്ള കാഴ്ചപ്പാട് ഇതാണെങ്കിൽ നമ്മുടെ സമൂഹം എത്ര രോഗാതുരമായിക്കുന്നു എന്ന് മറ്റൊരാൾ ട്വിറ്ററിൽ കുറിച്ചു. രൺദിപ് മാപ്പുപറയണമെന്നും അല്ലാത്തപക്ഷം ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സോഷ്യൽ മീഡിയകളിൽ നിരവധിയാളുകൾ രംഗത്തെത്തി. #ArrestRandeepHooda എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡായി.

അതേസമയം, രൺദീപിനെ അനുകൂലിച്ചും മറ്റൊരു കൂട്ടർ രംഗത്തെത്തി. രൺദീപിന്റെ പരാമർശം തമാശ മാത്രമാണെന്നും ഇതിനെ കാര്യമായി എടുക്കേണ്ടതില്ലെന്നുമാണ് ഇവരുടെ വാദം. ദളിത് സമൂഹം വ്യക്തിപരമായ പരാമർശങ്ങളെ ജാതിയുമായി ബന്ധപ്പെടുത്തുകയാണെന്നും രാഹുൽ ഗാന്ധിക്കോ നരേന്ദ്ര മോദിക്കോ എതിരെ ആരെങ്കിലും വ്യക്തിപരമായി പരാമർശം നടത്തിയാൽ ജാതിയുമായി ബന്ധപ്പെടുത്തുമോ എന്നെല്ലാമാണ് ഇവരുടെ വാദം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മീര നായർ സംവിധാനം ചെയ്ത മൺസൂൺ വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ രൺദീപ്, നിരൂപക പ്രശംസ നേടിയതും വാണിജ്യ വിജയം നേടിയതുമായ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വൺസ് അപോൺ എ ടൈം ഇൻ മുംബൈ, ഹൈവേ, രംഗ് റസിയ, സരബ്ജിത് തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. സൽമാൻ ഖാൻ പ്രധാനവേഷത്തിൽ അഭിനയിച്ച രാധേ - ദ മോസ്റ്റ് വാണ്ടഡ് ഭായ് എന്ന ചിത്രമാണ് ഏറ്റവും രൺദീപിന്‍റെതായി ഏറ്റവും അടുത്ത് റിലീല് ചെയ്തത്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
മായാവതിയെ ജാതീയമായി അധിക്ഷേപിക്കുന്ന 'തമാശ'; നടൻ രൺദിപ് ഹൂഡക്കെതിരെ പ്രതിഷേധം
Open in App
Home
Video
Impact Shorts
Web Stories