തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം സീരിയൽ താരം ഉമാ നായർ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. 'എന്റെ അവകാശം ഞാനും രേഖപ്പെടുത്തി' എന്ന കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.
You may also like:കുഞ്ഞിന് ഈ രണ്ടു പേരുകളിൽ ഏതെങ്കിലും ഒന്ന് നൽകണം; എങ്കിൽ 60 വർഷത്തേക്ക് ഡോമിനോസ് പിസ നൽകും [NEWS]മുഖക്കുരുവിന്റെ സ്പെഷ്യലിസ്റ്റ് ഡോക്ടർ ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി; മുഖക്കുരു മാറ്റാനുള്ള 'മരുന്ന്' വീട്ടിൽ തന്നെയുണ്ട് [NEWS] Kerala Lottery Result Win Win W-593 Result | വിൻ വിൻ W-593 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS]
advertisement
രണ്ടു ചിത്രങ്ങളാണ് നടി വോട്ട് രേഖപ്പെടുത്തിയതിനു ശേഷം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. വോട്ട് ചെയ്യാനായി ക്യൂവിൽ നിൽക്കുന്ന ചിത്രവും വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മഷി പുരട്ടിയ വിരലിന്റെ ചിത്രവുമാണ് പങ്കു വച്ചത്. എന്നാൽ, ഈ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാൻ വേറൊരു കാരണം കൂടിയുണ്ട്.
വോട്ട് രേഖപ്പെടുത്താനായി ക്യൂവിൽ നിൽക്കുന്ന താരത്തിന്റെ സമീപത്തായി അയ്യപ്പന്റെ ചിത്രമുണ്ട്. ഇതാണ് ചർച്ചയായത്. 'വോട്ട് ചെയ്യാൻ ക്യൂവിൽ അയ്യപ്പനും ഉണ്ടല്ലോ' എന്നായിരുന്നു ആ ചിത്രത്തിന് വന്ന രസകരമായ ഒരു കമന്റ്.
വാനമ്പാടി എന്ന സീരിയലിലൂടെയാണ് ഉമാ നായർ ശ്രദ്ധേയയായത്. കോടതി സമക്ഷം ബാലൻ വക്കീൽ, എടക്കാട് ബറ്റാലിയൻ എന്നീ സിനിമകളിലും ശ്രദ്ധേയവേഷങ്ങൾ ചെയ്തിട്ടുണ്ട്.