മുഖക്കുരുവിന്റെ സ്പെഷ്യലിസ്റ്റ് ഡോക്ടർ എന്നാണ് ഡോക്ടർ സാന്ദ്ര ലീ അറിയപ്പെടുന്നത്. ഡോ. പിമ്പിൾ പോപ്പർ എന്നാണ് അവർ അറിയപ്പെടുന്നത് തന്നെ. മുഖക്കുരു മൂലം കഷ്ടപ്പെടുന്നവർക്ക് അതിനുള്ള മരുന്നുകൾ നിർദ്ദേശിച്ചു കൊണ്ടുള്ള സാന്ദ്ര ലീയുടെ വീഡിയോയും വൈറലാണ്. ഡെർമറ്റോളജിസ്റ്റ് ആയ സാന്ദ്ര ലീയുടെ വീഡിയോകൾ കാഴ്ചക്കാരെ ചിലപ്പോഴൊക്കെ പരിഭ്രാന്തരാക്കാറുണ്ട്.
മുഖക്കുരു എങ്ങനെ പൊട്ടിച്ചു കളയാമെന്ന ടെക്നിക്കുകളും സാന്ദ്ര ലീ പലപ്പോഴും തന്റെ വീഡിയോകളിൽ പങ്കു വയ്ക്കാറുണ്ട്. ഇത്തവണ ഒരു അഭിമുഖത്തിലാണ് മുഖക്കുരു എങ്ങനെ സ്വന്തം കൈ കൊണ്ട് പൊട്ടിക്കാമെന്ന് സാന്ദ്ര ലീ വ്യക്തമാക്കുന്നു. വീട്ടിൽ തന്നെയിരുന്ന് കൊണ്ട് എങ്ങനെ സുരക്ഷിതമായി മുഖക്കുരു പൊട്ടിക്കാമെന്നാണ് വ്യക്തമാക്കുന്നത്.
മുഖക്കുരു മുഖത്ത് കണ്ടാൽ അത് എങ്ങനെയെങ്കിലും പൊട്ടിച്ചു കളയാനുള്ള പ്രേരണ ആളുകൾക്ക് ഉണ്ടാകുന്നത് സ്വാഭാവികമാണെന്നാണ് ഡോ സാന്ദ്ര ലീ പറയുന്നത്. ഇത്തരത്തിൽ മുഖക്കുരു പൊട്ടിച്ചു കളയുന്നത് ആളുകളുടെ ഉത്കണ്ഠ കുറയ്ക്കുമെന്നും പറയുന്നു. അതുകൊണ്ടു കൂടിയാണ് ആളുകൾക്ക് വീട്ടിൽ ഇരുന്നു കൊണ്ടു തന്നെ എങ്ങനെ സുരക്ഷിതമായി അവരുടെ മുഖക്കുരു പൊട്ടിക്കാമെന്ന് സാന്ദ്ര ലീ വ്യക്തമാക്കുന്നത്.
വീട്ടിൽ നിന്ന് തന്നെ എങ്ങനെ സുരക്ഷിതമായി മുഖക്കുരു പൊട്ടിച്ചു കളയാം. ലീയുടെ ടിവി സീരീസ് ഡോ. പിമ്പിൾ പോപ്പർ, അങ്ങേയറ്റം വഷളായ മുഖക്കുരു പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് കാണിക്കുന്നു. പലപ്പോഴും ചർമ്മ പ്രശ്‌നം കൈകാര്യം ചെയ്യാൻ മെഡിക്കൽ ഇടപെടൽ ആവശ്യമുള്ള രോഗികളുമായി കൂടിക്കാഴ്ച നടത്തുന്നു.