Local Body Elections 2020 | തിരുവനന്തപുരത്ത് സ്ഥാനാർത്ഥി കോവിഡ് ബാധിച്ച് മരിച്ചു; ആദ്യഘട്ട വോട്ടെടുപ്പ് നടന്നത് അഞ്ചു ജില്ലകളിൽ
Last Updated:
ആറു മണിക്ക് വോട്ടെടുപ്പ് അവസാനിച്ചാലും ആറു മുതൽ ഏഴു മണി വരെയുള്ള ഒരു മണിക്കൂർ കോവിഡ് ബാധിതർക്ക് വോട്ട് രേഖപ്പെടുത്താനുള്ള സമയമാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് അഞ്ച് ജില്ലകളിൽ ആയിരുന്നു. ഇതിനിടയിൽ ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി കോവിഡ് ബാധിച്ച് മരിച്ചു. എസ് ഫ്രാൻസിസ് ആണ് കോവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം, ആറു മണിക്ക് വോട്ടെടുപ്പ് അവസാനിച്ചാലും ആറു മുതൽ ഏഴു മണി വരെയുള്ള ഒരു മണിക്കൂർ കോവിഡ് ബാധിതർക്ക് വോട്ട് രേഖപ്പെടുത്താനുള്ള സമയമാണ്. പി പി ഇ കിറ്റ് ധരിച്ച് വേണം ഇവർ ബൂത്തിലെത്താൻ. ഇവർ ബൂത്തിൽ എത്തുമ്പോൾ ബൂത്തിനുള്ളിൽ ഉള്ളവരും പി പി ഇ കിറ്റ് ധരിക്കണം.
You may also like:കുഞ്ഞിന് ഈ രണ്ടു പേരുകളിൽ ഏതെങ്കിലും ഒന്ന് നൽകണം; എങ്കിൽ 60 വർഷത്തേക്ക് ഡോമിനോസ് പിസ നൽകും [NEWS]മുഖക്കുരുവിന്റെ സ്പെഷ്യലിസ്റ്റ് ഡോക്ടർ ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി; മുഖക്കുരു മാറ്റാനുള്ള 'മരുന്ന്' വീട്ടിൽ തന്നെയുണ്ട് [NEWS] Kerala Lottery Result Win Win W-593 Result | വിൻ വിൻ W-593 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS]
ഒറ്റപ്പെട്ട ചില പ്രശ്നങ്ങൾ മാറ്റി നിർത്തിയാൽ സമാധാനപരമായിരുന്നു പോളിംഗ്. അമ്പത് ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകളിൽ തകരാർ കണ്ടെത്തിയെങ്കിലും വൈകാതെ പരിഹരിച്ച് പോളിംഗ് സുഗമമാക്കി. കോവിഡ് മാനദണ്ഡം അനുസരിച്ചാണ് വോട്ടെടുപ്പ് നടന്നത്. ഇതുവരെയുള്ള കണക്ക് അനുസരിച്ച് ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ്. തിരുവനന്തപുരം ജില്ലയിലാണ് പോളിംഗ് താരതമ്യേന കുറവ്.
advertisement
സി പി എമ്മിന്റെ ചിഹ്നമായ ചുറ്റിക അരിവാൾ നക്ഷത്രം പതിച്ച മാസ്കുമായി എത്തിയ പ്രിസൈഡിംഗ് ഓഫീസറെ മാറ്റി. യു ഡി എഫിന്റെ പരാതിയെ തുടർന്ന് ഉദ്യോഗസ്ഥയെ മാറ്റുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 08, 2020 6:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Elections 2020 | തിരുവനന്തപുരത്ത് സ്ഥാനാർത്ഥി കോവിഡ് ബാധിച്ച് മരിച്ചു; ആദ്യഘട്ട വോട്ടെടുപ്പ് നടന്നത് അഞ്ചു ജില്ലകളിൽ