പേരക്കുട്ടികൾക്കൊപ്പം ചിത്രത്തിൽ മധ്യഭാഗത്താണ് ഷെയ്ഖ് മുഹമ്മദ് ഇരിക്കുന്നത്. പെരുന്നാൾ (ഈദ് അൽ ഫിത്ർ) ആഘോഷവേളയിൽ എടുത്തതെന്ന് കരുതുന്ന ചിത്രത്തിൽ, ആൺകുട്ടികൾ പരമ്പരാഗത അറബി വേഷമായ കന്ദറ ധരിച്ചാണ് നിൽക്കുന്നത്.
Also read- Wedding | മൂന്ന് കാമുകിമാരെ ഒരുമിച്ച് വിവാഹം ചെയ്ത് മുൻ ഗ്രാമമുഖ്യൻ; ആറ് മക്കളും ചടങ്ങിൽ
വർണാഭമായ പരമ്പരാഗത വസ്ത്രങ്ങളാണ് പെൺകുട്ടികൾ ധരിച്ചിട്ടുള്ളത്. "#കുടുംബം" എന്ന ലളിതമായ അടിക്കുറിപ്പോടെയാണ് ഹംദാൻ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തിലെ മറ്റ് അംഗങ്ങളും ഇതേ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
ഈദ് വിരുന്നിന് കാമുകിയുടെ സുഹൃത്തിന്റെ വീട്ടിലെത്തി; ബിരിയാണിക്കൊപ്പം 1.45 ലക്ഷം രൂപയുടെ ആഭരണവും വിഴുങ്ങി യുവാവ്
ബിരിയാണിക്കൊപ്പം (Biriyani) 1.45 ലക്ഷം രൂപയുടെ ആഭരണവും അകത്താക്കി യുവാവ്. സുഹൃത്തിന്റെ ഈദ് (Eid) വിരുന്നിന് എത്തിയ 32 കാരനായ യുവാവാണ് ബിരിയാണിക്കൊപ്പം ആഭരണവും വിഴുങ്ങിയത്. മെയ് മൂന്ന് ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. എനിമ നൽകിയാണ് വയറ്റിൽ കുടുങ്ങിയ ആഭരണങ്ങൾ ഡോക്ടർമാർ ഡോക്ടർമാർ വീണ്ടെടുത്തത്.
ജ്വല്ലറി ഷോപ്പിൽ ജോലി ചെയ്യുന്ന യുവതിയാണ് ഈദ് വിരുന്ന് നടത്തിയത്. വിരുന്നിന് സുഹൃത്തിനേയും അവരുടെ കാമുകനേയും യുവതി ക്ഷണിച്ചിരുന്നു. വിരുന്നിനെത്തിയ യുവാവ് ഭക്ഷണത്തിന് മുമ്പ് ആഭരണം മോഷ്ടിക്കുകയും ബിരിയാണിക്കൊപ്പം വിഴുങ്ങുകയുമായിരുന്നു.
വിരുന്ന് കഴിഞ്ഞ് അതിഥികളെല്ലാം പോയതിനു ശേഷമാണ് ആഭരണം കാണാതായ കാര്യം യുവതി അറിയുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ഡയമണ്ട് നെക്ലേസും സ്വർണമാലയും വജ്ര മാലയുമാണ് നഷ്ടമായത്. വിരുന്നിന് എത്തിയവരെ വിവരം അറിയിച്ചതിനു ശേഷമാണ് സുഹൃത്തിന്റെ കാമുകനിലേക്ക് സംശയം നീണ്ടത്.
തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. മെയ് നാലിന് ഇയാളെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ഇതോടെ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇതോടെ ഇയാളേയും കൂട്ടി പൊലീസ് ആശുപത്രിയിലെത്തി പരിശോധന നടത്തി. സ്കാനിങ്ങിൽ വയറ്റിൽ സ്വർണാഭരണങ്ങൾ കണ്ടെത്തുകയും ചെയ്തു.
തുടർന്ന് ഡോക്ടർമാർ ഇയാൾക്ക് എനിമ നൽകി ആഭരണങ്ങൾ പുറത്തെടുക്കുകയായിരുന്നു. 95,000 രൂപ വില വരുന്ന നെക്ലേസും 25,000 രൂപ വിലയുള്ള സ്വർണമാലയുമാണ് പുറത്തെടുത്തത്.
അതേസമയം, എനിമ നൽകിയിട്ടും വയറ്റിൽ നിന്നും വജ്ര ലോക്കറ്റ് പുറത്തെടുക്കാനായില്ല. തുടർന്ന് ഡോക്ടർമാർ വയറിളക്കാനുള്ള മരുന്നും ഇയാൾക്ക് നൽകിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു. മദ്യലഹരിയിലാണ് യുവാവ് ആഭരണങ്ങൾ വിഴുങ്ങിയതെന്ന് പൊലീസ് പറയുന്നു.
എന്തായാലും പരാതി നൽകിയ സ്ത്രീ പിന്നീട് പരാതി പിൻവലിച്ചു. കേസ് രജിസ്റ്റർ ചെയ്യുന്നില്ലെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
