• HOME
 • »
 • NEWS
 • »
 • buzz
 • »
 • Wedding | മൂന്ന് കാമുകിമാരെ ഒരുമിച്ച് വിവാഹം ചെയ്ത് മുൻ ഗ്രാമമുഖ്യൻ; ആറ് മക്കളും ചടങ്ങിൽ

Wedding | മൂന്ന് കാമുകിമാരെ ഒരുമിച്ച് വിവാഹം ചെയ്ത് മുൻ ഗ്രാമമുഖ്യൻ; ആറ് മക്കളും ചടങ്ങിൽ

വ്യത്യസ്തമായ സമയങ്ങളിലാണ് സമ‍ർഥ് ഈ മൂന്ന് സ്ത്രീകളുമായി പ്രണയത്തിലാവുന്നത്. പിന്നീട് ഏകദേശം 15 വ‍ർഷമായി ലിവ്-ഇൻ റിലേഷൻഷിപ്പിൽ കഴിഞ്ഞ് വരികയായിരുന്നു.

(Credits: ANI)

(Credits: ANI)

 • Share this:
  വിവാഹം കഴിക്കുന്നതിന് വേണ്ടി മാട്രിമോണിയൽ സൈറ്റുകളിലും ഡേറ്റിങ് ആപ്പുകളിലുമൊക്കെ (Dating Apps) ഏറെ സമയം കളയുന്നവരാണ് ഇന്നത്തെ യുവാക്കൾ. എന്നിട്ടും പലർക്കും തങ്ങൾക്ക് ചേരുന്ന പങ്കാളികളെ പെട്ടെന്ന് കണ്ടെത്താൻ സാധിക്കാറില്ലെന്നതാണ് വാസ്തവം. എന്നാൽ അതിനിടയിൽ മധ്യപ്രദേശിൽ (Madhya Pradesh) നിന്ന് ഒരു അപൂർവ വാർത്ത എത്തിയിരിക്കുകയാണ്. ഒരേ മണ്ഡപത്തിൽ തന്നെ വെച്ച് തന്റെ മൂന്ന് കാമുകിമാരെ ഒരുമിച്ച് വിവാഹം കഴിച്ചിരിക്കുകയാണ് സമർഥ് മൗര്യ (Samarth Maurya) എന്ന 42കാരൻ. ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്ന ഈ മൂന്ന് സ്ത്രീകളുമായും ഇദ്ദേഹം നേരത്തെ തന്നെ ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു. പ്രദേശത്തെ മുൻ ഗ്രാമമുഖ്യൻ കൂടിയാണ് സമർഥ്.

  മധ്യപ്രദേശിലെ അലിരാജ്പൂ‍ർ ജില്ലയിലാണ് വ്യത്യസ്തമായ ഈ വിവാഹം നടന്നത്. വ്യത്യസ്തമായ സമയങ്ങളിലാണ് സമ‍ർഥ് ഈ മൂന്ന് സ്ത്രീകളുമായി പ്രണയത്തിലാവുന്നത്. പിന്നീട് ഏകദേശം 15 വ‍ർഷമായി ലിവ്-ഇൻ റിലേഷൻഷിപ്പിൽ കഴിഞ്ഞ് വരികയായിരുന്നു. ഇവരുമായുള്ള ബന്ധത്തിൽ ആകെ ആറ് കുട്ടികളുമുണ്ട്. മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും വിവാഹ ചടങ്ങിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.

  "ഇവരുമായി പ്രണയബന്ധം തുടങ്ങുന്ന സമയത്ത് സാമ്പത്തികമായി അത്ര നല്ല സ്ഥിതിയിലായിരുന്നില്ല. അതിനാൽ കുട്ടികളുണ്ടായെങ്കിലും വിവാഹം കഴിക്കാൻ എനിക്ക് സാധിച്ചില്ല. എന്നാൽ ഇപ്പോൾ വിവാഹം കഴിക്കാൻ പറ്റുന്ന സ്ഥിതിയിലെത്തി. അത് കൊണ്ടാണ് ഇങ്ങനെ ചടങ്ങ് നടത്താൻ തീരുമാനിച്ചത്. വിവാഹം ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. എങ്കിൽ മാത്രമേ കുടുംബത്തിലെ ചടങ്ങുകളിൽ പങ്കെടുക്കാനും കുലദേവി ക്ഷേത്രത്തിൽ പോവാനും അനുമതി ലഭിക്കുകയുള്ളൂ," സമർഥ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

  Also Read- P V Sindhu | ജിമ്മില്‍ മോഹന്‍ലാലിനൊപ്പം; സന്തോഷം പങ്കുവച്ച് പി വി സിന്ധു; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

  ഇവരുടെ ഗോത്രത്തിന്റെ ആചാരപ്രകാരം വിവാഹം കഴിക്കാത്ത ദമ്പതിമാർ മതപരമായ ചടങ്ങുകളിലോ കുടുംബ പരിപാടികളിലോ ഒന്നിച്ച് പങ്കെടുക്കാൻ പാടുള്ളതല്ല. നാൻഭായ്, മേള, സാക്രി എന്നിവരാണ് സമർഥിന്റെ മൂന്ന് ഭാര്യമാർ. ഇതിലൊരാൾ സ്കൂളിൽ പ്യൂൺ ആയി ജോലി ചെയ്യുന്നുണ്ട്. മറ്റ് രണ്ട് പേരും കൃഷിപ്പണിയും മറ്റുമായി കഴിയുന്നവരാണ്. ഏപ്രിൽ 30നാണ് മൂവരെയും സമർഥ് വിവാഹം കഴിച്ചത്. വിവാഹത്തിൻെറ ആഘോഷ ചടങ്ങുകൾ മൂന്ന് ദിവസം നീണ്ടുനിൽക്കുകയും ചെയ്തു. ഗോത്ര ആചാരം പാലിക്കുന്നതിന്റെ ഭാഗമായാണ് മൂവരെയും ഒരേ മണ്ഡപത്തിൽ തന്നെ വെച്ച് വിവാഹം കഴിച്ചത്. ഗോത്രത്തിലെ മുതിർന്നവരുടെ പിന്തുണയും നിർദ്ദേശവും അനുസരിച്ചാണ് വിവാഹം നടന്നത്.

  Also Read- മുത്തശ്ശി ആളൊരു കില്ലാഡി തന്നെ; സാമി സാമി ഡാൻസിന് ചുവടു വയ്ക്കുന്ന വീഡിയോ വൈറൽ

  വിവാഹവും ചടങ്ങുകളുമൊക്കെ വളരെ വിചിത്രമായ രീതിയിലാണ് നടന്നത്. ഇങ്ങനെയാണെങ്കിലും ഇവരുടെ ആദിവാസി ഗോത്ര ആചാരപ്രകാരം ഒരാൾക്ക് ഒന്നിൽ കൂടുതൽ വിവാഹം അനുവദനീയമാണോ എന്ന് ഉറപ്പില്ല. അതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങളും ചർച്ചകളുമൊക്കെ നടന്ന് വരികയാണ്. നാൻപൂർ ഗ്രാമത്തിലെ മുൻ സർപഞ്ചാണ് (ഗ്രാമമുഖ്യൻ) സമർഥ്. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് ഈ ഗ്രാമത്തിലേക്ക് ഏകദേശം 400 കിലോമീറ്റർ ദൂരമുണ്ട്.
  Published by:Rajesh V
  First published: