TRENDING:

'കുറച്ചുകൂടി ചിരിക്കാമായിരുന്നു എന്ന് വലുതാകുമ്പോൾ ഓമി കരുതും'; പ്രധാനമന്ത്രിയെ കണ്ട സന്തോഷം പങ്കുവച്ച് സിന്ധുകൃഷ്ണ

Last Updated:

ടിവിയിൽ കാണുന്നതിനേക്കാൾ വലിയൊരു പ്രഭാവവും ചൈതന്യവും നേരിട്ട് കാണുമ്പോൾ പ്രധാനമന്ത്രിക്കുണ്ടെന്നാണ് സിന്ധുവിന്റെ അഭിപ്രായം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടൻ കൃഷ്ണകുമാറും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ സന്ദർശനത്തിന്റെ ഹൃദ്യമായ അനുഭവങ്ങൾ പങ്കുവെച്ച് സിന്ധു കൃഷ്ണ തന്റെ വ്ലോഗിലൂടെ രംഗത്തെത്തി. ആൾക്കൂട്ടത്തിനിടയിൽ ഒരാളായല്ല, മറിച്ച് നേരിട്ട് കണ്ട് സംസാരിക്കണം എന്ന തന്റെ വലിയ ആഗ്രഹമാണ് ഇപ്പോൾ സഫലമായതെന്ന് സിന്ധു പറഞ്ഞു.
News18
News18
advertisement

പ്രധാനമന്ത്രിയെ കാണാൻ പോയപ്പോൾ വലിയ പരിഭ്രമം ഉണ്ടായിരുന്നെങ്കിലും, അദ്ദേഹം സംസാരിച്ചു തുടങ്ങിയതോടെ ആ ടെൻഷൻ ഒരൊറ്റ മിനിറ്റ് കൊണ്ട് മാറിപ്പോയി. എല്ലാവരെയും നേരത്തെ അറിയാവുന്നതുപോലെയാണ് അദ്ദേഹം പെരുമാറിയതെന്നും സിന്ധു ഓർത്തെടുത്തു.

പ്രധാനമന്ത്രിയുടെ വസതിയിലെത്തിയപ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമൊക്കെ കുട്ടിക്കാലത്ത് ഓടിക്കളിച്ച സ്ഥലമാണിതെന്ന് താൻ മക്കളോട് പറഞ്ഞ കാര്യവും സിന്ധു പങ്കുവെച്ചു. ടിവിയിൽ കാണുന്നതിനേക്കാൾ വലിയൊരു പ്രഭാവവും ചൈതന്യവും നേരിട്ട് കാണുമ്പോൾ അദ്ദേഹത്തിനുണ്ടെന്നാണ് സിന്ധുവിന്റെ അഭിപ്രായം.

കൂടിക്കാഴ്ചയ്ക്കിടെ ദിയ കൃഷ്ണയുടെ മകൻ ഓമിക്ക് പ്രധാനമന്ത്രി ഒരു ചോക്ലേറ്റ് സമ്മാനമായി നൽകി. ഓമി ആ സമയത്ത് അല്പം വാശിയിലായിരുന്നെങ്കിലും പ്രധാനമന്ത്രി അവനെ എടുത്തു നിൽക്കുന്ന ചിത്രങ്ങൾ അദ്ദേഹം തന്നെ പങ്കുവെച്ചത് വലിയ സന്തോഷമായെന്നും അവർ കൂട്ടിച്ചേർത്തു. വലുതാകുമ്പോള്‍ അവന്‍ ചിന്തിക്കുമായിരിക്കും പ്രധാനമന്ത്രിക്കൊപ്പമുള്ള ഫോട്ടോസില്‍ കുറച്ചുകൂടി ചിരിക്കേണ്ടതായിരുന്നു എന്നും വീഡിയോയിൽ സിന്ധു പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആ ചോക്ലേറ്റ് ഇഷാനി ഒരു നിധി പോലെ സൂക്ഷിച്ചുവെച്ചിരിക്കുകയാണെന്നും സിന്ധു കൂട്ടിച്ചേർത്തു. കുടുംബം മുഴുവൻ ഇപ്പോഴും ആ കൂടിക്കാഴ്ചയുടെ ആവേശത്തിലാണെന്നും അവർ വീഡിയോയിൽ കൂട്ടിച്ചേർത്തു.

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'കുറച്ചുകൂടി ചിരിക്കാമായിരുന്നു എന്ന് വലുതാകുമ്പോൾ ഓമി കരുതും'; പ്രധാനമന്ത്രിയെ കണ്ട സന്തോഷം പങ്കുവച്ച് സിന്ധുകൃഷ്ണ
Open in App
Home
Video
Impact Shorts
Web Stories