സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സമൂഹമാധ്യമത്തിൽ ആരോപണം; മുസ്ലിം ലീഗ് പരാതിയിൽ കേസെടുത്തു
- Published by:Nandu Krishnan
- news18-malayalam
Last Updated:
സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പാർട്ടി നിയമപരമായി നേരിടുക തന്നെ ചെയ്യുമെന്ന് പികെ കുഞ്ഞാലിക്കുട്ടി
മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്കെതിരായി വ്യാജ ആരോപണമെന്ന പരാതിയിൽ മലപ്പുറം സൈബർ ക്രൈം പൊലീസ് കേസെടുത്തു.അപകീർത്തിപ്പെടുത്തൽ പ്രകോപനം സൃഷ്ടിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രകാരമാണ് കേസെടുത്തത്.മുസ്ലീം ലീഗ് നൽകിയ പരാതിയിലാണ് കേസ്.
സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ മൂഹമാധ്യമത്തിൽ ഉയർന്ന വ്യാജ ആരോപണത്തിനെതിരെ പാർട്ടി നിയമനടപടി സ്വീകരിക്കുമെന്ന് പാർട്ടി വ്യക്തമാക്കിയിരുന്നു.ശിഹാബ് തങ്ങൾക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് ഒരു വ്യാജ ഐഡിയിൽനിന്ന് ഫേസ്ബുക്കിൽ മാർച്ച് 22 നാണ് പോസ്റ്റ് വന്നത്.
പോസ്റ്റിനെതിരെ പാർട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇതുസംബന്ധമായി വിശദമായി അന്വേഷണം നടന്നുവരികയാണെന്നും മുതിർന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.
സംഭവത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പാർട്ടി നിയമപരമായി നേരിടുക തന്നെ ചെയ്യും. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ ആരും വഞ്ചിതരാകരുതെന്നും പികെ കുഞ്ഞാലിക്കുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു.
advertisement
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഫേസ്ബുക്കിലൂടെ ആരോപണം ഉയർന്നത്. പരാതിയുമായി സമീപിച്ച തന്റെ ഫോണിലേക്ക് തങ്ങൾ അശ്ലീല ചിത്രങ്ങളും മോശമായ സന്ദേശങ്ങളും അയച്ചുവെന്നാണ് ഫേസ്ബുക്ക് കുറിപ്പിലെ പ്രധാന ആരോപണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 23, 2026 6:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സമൂഹമാധ്യമത്തിൽ ആരോപണം; മുസ്ലിം ലീഗ് പരാതിയിൽ കേസെടുത്തു









