മുത്തശ്ശിയുടെ കറുത്ത കണ്ണടയും അമ്മയുടെ ഷാളും ധരിച്ചാണ് ആവർത്തന മന്ത്രി കെ കെ ശൈലജയെ ടിക് ടോകിലൂടെ അനുകരിച്ചത്. മന്ത്രിയുടെ വിമർശനത്തിന്റെ ചൂടറിഞ്ഞ കെ എം ഷാജി പോലും ആവർത്തനയുടെ പ്രകടനം ആസ്വദിയ്ക്കും. മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചതിൻ്റെ സന്തോഷത്തിലാണ് ഇപ്പോൾ ആവർത്തന.
ചിറ്റൂർ കച്ചേരിമേട് സ്വദേശി ശബരീഷിന്റെയും ജിഷയുടെയും മകളാണ് ആറുവയസുകാരിയായ ആവർത്തന. മുൻപും ടിക് ടോക് വീഡിയോകൾ ചെയ്യുമെങ്കിലും മന്ത്രിയുടെ പ്രസംഗമാണ് വൈറലായത്.
You may also like:രണ്ടു സന്യാസിമാരടക്കം മൂന്നുപേരെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവം: കേന്ദ്രം മഹാരാഷ്ട്ര സർക്കാരിനോട് റിപ്പോർട്ട് തേടി [NEWS]കോവിഡ് പരത്തുമെന്ന് ഭീതി: ബ്ലീഡിംഗായെത്തിയ ഗര്‍ഭിണിയെക്കൊണ്ട് ചോര തുടപ്പിച്ച് ആശുപത്രി അധികൃതര്‍ [NEWS]ലോക്ക്ഡൗണ്‍ ഇഫക്ട്; മക്കളുടെ മുടിമുറിച്ച് മന്ത്രിയും; വൈറലായി വീഡിയോ [NEWS]
advertisement
എന്താ പെണ്ണിന് കുഴപ്പം എന്ന മന്ത്രിയുടെ രോഷം കലർന്ന മറുപടി, ആവർത്തന സ്വന്തം ശബ്ദത്തിൽ പറയുമ്പോൾ ആ കുഞ്ഞു ശബ്ദത്തിലുമുണ്ട് മന്ത്രിയുടെ അതേ ഗൗരവം.
വീഡിയോ വൈറലായതോടെ ആവർത്തനയ്ക്ക് അഭിനന്ദന പ്രവാഹമാണ്.