Also Read- Big Breaking| ലക്ഷ്യമിട്ടത് അക്രമപരമ്പരകൾ; കൊച്ചിയിൽ നിന്ന് 3പേർ പിടിയിൽ
ശ്രീലങ്കയിലെ നാളികേര വകുപ്പ് മന്ത്രി അരുന്ദിക ഫെർണാണ്ടോ ഇന്നലെ വാർത്താസമ്മേളനം നടത്തിയത് തെങ്ങിന്റെ മുകളിലിരുന്നുകൊണ്ടാണ്. പന, റബർ എന്നിവയുടെ ചുമതലയും മന്ത്രിക്കാണ്. ദൻകോട്ടുവയിലെ തന്റെ തെങ്ങിൻതോട്ടത്തിലേക്കാണ് മന്ത്രിമാധ്യമപ്രവർത്തകരെ മന്ത്രി വാർത്താസമ്മേളനത്തിന് ക്ഷണിച്ചത്. മാധ്യമപ്രവർത്തകർ എത്തിയതോടെ തെങ്ങിൽ വലിഞ്ഞുകയറിയ മന്ത്രി തേങ്ങയും ഇട്ടു. തുടർന്നായിരുന്നു തെങ്ങിൻ മുകളിലിരുന്നുള്ള വാർത്താസമ്മേളനം.
Also Read- ചുവന്ന റോസാ പുഷ്പത്തെ വിരിഞ്ഞുമുറുക്കി നീല നിറമുളള പാമ്പ്
advertisement
ലോകത്താകമാനം നാളികേര ഉൽപന്നങ്ങൾക്ക് ആവശ്യകത കൂടിയതോടെ നാളികേരത്തിന്റെ വില ഉയർന്നുവെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തെങ്ങുകയറ്റ തൊഴിലാളികൾക്ക് തെങ്ങ് ഒന്നിന് 100 രൂപ വെച്ച് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തേങ്ങയിടുന്നതിനും കള്ള് ചെത്തുന്നതിനും ആളെ കിട്ടാത്ത സ്ഥിതിയാണെന്നും തേങ്ങയുടെ വില വർധിച്ചതുകൊണ്ട് അവ ഇറക്കുമതി ചെയ്യുന്നത് പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി.
വാർത്താസമ്മേളനത്തിനിടെ പുതിയ തെങ്ങുകയറ്റ യന്ത്രവും മന്ത്രി പരീക്ഷിച്ചു. അടുത്ത കുറച്ചുമാസങ്ങൾക്കുള്ളിൽ തെങ്ങുകയറ്റ യന്ത്രം വിപണിയിൽ ഇറക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.