വിസ്മയ കാഴ്ച്ചകളുടെ കലവറയാണ് നമ്മുടെ പ്രകൃതി. മനുഷ്യന് അനന്തമായ കൗതുക കാഴ്ച്ചകളാണ് ഓരോ കുഞ്ഞ് ജീവനിലും പ്രകൃതി ഒരുക്കുന്നത്. അത്തരത്തിലൊരു കാഴ്ച്ചയാണ് ട്വിറ്ററിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ. ചുവന്ന റോസാ പുഷ്പം ഇഷ്ടമല്ലാത്തവർ ആരുമുണ്ടാകില്ല. റോസായുടെ നനുത്ത ഇതളുകളിൽ മുഖം അമർത്തി സൗന്ദര്യം നുകരുന്നത് ഒരു പാമ്പാണെങ്കിലോ? അതും ആകർഷകമായ നീല നിറത്തിലുള്ള പാമ്പ്. ചുവന്ന റോസായിൽ ചുറ്റിവിരിഞ്ഞ് കിടക്കുകയാണ് നീല വർണത്തിലുള്ള ഒരു കുഞ്ഞൻ പാമ്പ്.
സൗന്ദര്യവും കൗതുകവും അൽപ്പം പേടിയും കലർന്ന മാസ്മരികതയാകും കാഴ്ച്ചക്കാർക്ക് ഈ വീഡിയോ നൽകുക. അവിശ്വസനീയമാം വിധം മനോഹരം, എന്ന കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ഈ മനോഹര കാഴ്ച്ചയ്ക്ക് ഇതിലും മികച്ച അടിക്കുറിപ്പുകൾ വേറെയുമുണ്ടാകും. എങ്കിലും കണ്ട കാഴ്ച്ച വശ്യമാണ്.
സെപ്റ്റംബർ 17നാണ് വീഡിയോ അപ് ലോഡ് ചെയ്തത്. ഇതിനകം 70,000 ഓളം പേർ വീഡിയോ കണ്ടു കഴിഞ്ഞു. 2,700 പേരാണ് വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.