Cow Slaughter Ban| ഗോവധം നിരോധിക്കാൻ ശ്രീലങ്ക; നിർദേശം പ്രധാനമന്ത്രി മഹീന്ദ രജപക്സയുടേത്
- Published by:Rajesh V
- news18-malayalam
Last Updated:
ബുദ്ധമത വിശ്വാസികൾ ഭൂരിപക്ഷമുള്ള ശ്രീലങ്കയിൽ 99 ശതമാനം ജനങ്ങളും മാംസാഹാരം ഭക്ഷിക്കുന്നവരാണ്. എന്നാൽ ഭൂരിഭാഗം ഹിന്ദുക്കളും ബുദ്ധമതക്കാരും ബീഫ് കഴിക്കാറില്ല.
ഡി.പി. സതീഷ്
ബെംഗളൂരു: ഗോവധം നിരോധിക്കാനുള്ള നീക്കവുമായി ശ്രീലങ്കൻ ഭരണമുന്നണി. ദ്വീപിലാകമാനം ഗോവധം നിരോധിക്കാനുള്ള വലിയ തീരുമാനം എടുക്കാനാണ് ഭരണകക്ഷിയായ ശ്രീലങ്കൻ പൊതുജന മുന്നണി (എസ്.എൽ.പി.പി തയാറെടുക്കുന്നത്. കഴിഞ്ഞ മാസം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ മുന്നണി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് അധികാരത്തിലെത്തിയത്. ഗോവധം നിരോധിക്കുമെങ്കിലും ബീഫ് ഇറക്കുമതി തുടരും.
Also Read- 'രാവണന്റെ വൈമാനിക നേട്ടങ്ങൾ എന്തൊക്കെ?'; നഷ്ടമായ പാരമ്പര്യത്തേക്കുറിച്ച് ഗവേഷണവുമായി ശ്രീലങ്ക
advertisement
ഗോവധ നിരോധന വിഷയം പ്രധാനമന്ത്രി മഹീന്ദ രജപക്സെ ചൊവ്വാഴ്ച പാർട്ടി പാർലമെന്ററി സമിതിയിലെ നേതാക്കളുമായി സംസാരിച്ചു. പ്രധാനമന്ത്രി ഇത്തമൊരു നിർദേശം സമർപ്പിച്ചതായും വൈകാതെ ഗോവധ നിരോധനം നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള മന്ത്രി കേഹെലിയ രംബുക്വെല്ലയെ ഉദ്ധരിച്ച് ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ശുപാർശ ഏപ്പോൾ സർക്കാരിന് മുന്നിൽ സമർപ്പിക്കണമെന്ന് പ്രധാനമന്ത്രിയാണ് തീരുമാനിക്കുകയെന്നും രംബുക്വെല്ല പറഞ്ഞു.
Also Read- തമിഴർക്ക് വേണ്ടത് വികസനം, തീവ്രവാദം അനുവദിക്കില്ല; ശ്രീലങ്ക പ്രധാനമന്ത്രി മഹിന്ദ രാജപക്സെ
advertisement
ബുദ്ധമത വിശ്വാസികൾ ഭൂരിപക്ഷമുള്ള ശ്രീലങ്കയിൽ 99 ശതമാനം ജനങ്ങളും മാംസാഹാരം ഭക്ഷിക്കുന്നവരാണ്. എന്നാൽ ഭൂരിഭാഗം ഹിന്ദുക്കളും ബുദ്ധമതക്കാരും ബീഫ് കഴിക്കാറില്ല. സർക്കാരിൽ സ്വാധീനമുള്ള ബുദ്ധമത സന്യാസിമാർ മതപരമായ കാരണങ്ങളാൽ രാജ്യത്ത് ഗോവധ നിരോധനം ഏർപ്പെടുത്തണമെന്ന് ഭരണമുന്നണിയിൽ നിരന്തരം സമ്മർദം ചെലുത്തിവരികയാണ്.
സിംഹള-ബുദ്ധമത സമുദായത്തിന്റെ ശക്തമായ പിന്തുണയുള്ള ഭരണമുന്നണി, അധികാരം നിലനിർത്താൻ ന്യൂനപക്ഷ മദതവിഭാഗങ്ങളെയും- വംശീയ വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തേണ്ടതില്ലെന്ന് പരസ്യമായി വ്യക്തമാക്കി കഴിഞ്ഞു. ശ്രീലങ്കയിലെ ന്യൂനപക്ഷ മുസ്ലിം വിഭാഗവും ക്രിസ്ത്യൻ മതവിഭാഗവും, പ്രത്യേകിച്ച് യൂറോപ്യൻ പാരമ്പര്യം പിന്തുടരുന്നവരുടെ ഭക്ഷണത്തിൽ ബീഫ് പ്രധാന വിഭവമാണ്. ഈ രണ്ട് വിഭാഗത്തിനും ശ്രീലങ്കയിലെ രാഷ്ട്രീയരംഗത്ത് കാര്യമായ സ്വാധീനമില്ല. തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പോലും ഇവരെ ഭരണമുന്നണി പരിഗണിച്ചിരുന്നില്ല.
advertisement
അതേസമയം, ഔദ്യോഗികമായ ശുപാർശകളൊന്നും ക്യാബിനറ്റിന് മുന്നിൽ വന്നിട്ടില്ലെന്നും ഉടനടി നിരോധനം നടപ്പാക്കുന്നതിനുള്ള നിയമപരമായ കടലാസുകളൊന്നും തയാറാക്കിയിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
രണ്ട് വർഷം മുൻപ് തമിഴ് ഭൂരിപക്ഷ പ്രദേശമായ വടക്കൻ ശ്രീലങ്കയിൽ സമ്പൂർണ ഗോവധ നിരോധനം ആവശ്യപ്പെട്ട് ഹിന്ദുമതവിശ്വാസികൾ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. സിംഹള- ബുദ്ധ മതവിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള തെക്കൻ മേഖലകളിലും ഈ പ്രതിഷേധങ്ങൾക്ക് വലിയ പിന്തുണ ലഭിച്ചിരുന്നു.
2019 ഏപ്രിലിൽ ഈസ്റ്റർ ദിനത്തിലുണ്ടായ ബോംബ് സ്ഫോടനത്തിന് ശേഷം സിംഹള വംശജർക്കിടയിൽ മുസ്ലിം വിരുദ്ധ വികാരം ശക്തമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 09, 2020 11:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Cow Slaughter Ban| ഗോവധം നിരോധിക്കാൻ ശ്രീലങ്ക; നിർദേശം പ്രധാനമന്ത്രി മഹീന്ദ രജപക്സയുടേത്