TRENDING:

അത്രമേൽ ട്രെയിനിനെ പ്രണയിച്ച 17 കാരന് അതിനായി വര്‍ഷം ചെലവാകുന്നത് എട്ട് ലക്ഷം രൂപ

Last Updated:

രാത്രിയില്‍ ഫസ്റ്റ് ക്ലാസ്സ് ക്യാബിനില്‍ കിടന്നുറങ്ങി രാവിലെ ട്രെയിനിലെ ഒരു ടേബിളില്‍ തന്റെ ലാപ്‌ടോപ്പ് വെച്ച് ജോലിയും ചെയ്യും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ട്രെയിനില്‍ ജീവിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് ജര്‍മ്മനിയിലെ ഒരു പതിനേഴുകാരന്‍. ലസ്സെ സ്റ്റോളി എന്ന പതിനേഴുകാരനാണ് ഈ വ്യത്യസ്ത ജീവിതം നയിക്കുന്നത്. ഏകദേശം 10000 യൂറോ (ഏകദേശം എട്ട് ലക്ഷം രൂപ) വിലമതിക്കുന്ന തന്റെ അണ്‍ലിമിറ്റഡ് റെയില്‍ കാര്‍ഡ് ഉപയോഗിച്ച് ഡ്യൂഷെ ബാന്‍ ട്രെയിനുകളില്‍ ജര്‍മ്മനി ചുറ്റി സഞ്ചരിക്കുകയാണ് ഇദ്ദേഹം.
advertisement

രാത്രിയില്‍ ഫസ്റ്റ് ക്ലാസ്സ് ക്യാബിനില്‍ കിടന്നുറങ്ങുന്ന ലസ്സെ രാവിലെ ട്രെയിനിലെ ഒരു ടേബിളില്‍ തന്റെ ലാപ്‌ടോപ്പ് വെച്ച് ജോലി ചെയ്യാനും ആരംഭിക്കും. ഒരു സോഫ്റ്റ് വെയര്‍ ഡെവലപ്‌റായി ജോലി നോക്കുകയാണ് ഈ പതിനേഴുകാരന്‍. എന്നാല്‍ തന്റെ ഈ പുതിയ വീട്ടില്‍ സ്വകാര്യത ഇല്ലെന്ന് ലസ്സേ സമ്മതിക്കുന്നു. സ്വകാര്യതയില്ലെങ്കിലും സ്വാതന്ത്ര്യം വളരെയധികം ഉണ്ടെന്നും ഇഷ്ടമുള്ളിടത്ത് ഇറങ്ങാമെന്നും ലസ്സേ പറഞ്ഞു. ഒരു ദിവസം 600 മൈല്‍ ലസ്സേ സഞ്ചരിക്കുന്നു. ശേഷം തനിക്കിഷ്ടപ്പെട്ടയിടത്ത് ഇറങ്ങും. ഒരു കുളിയൊക്കെ പാസാക്കി തന്റെ ബാഗുമായി വീണ്ടും യാത്ര തുടങ്ങും.

advertisement

Also read- സോപ്പുകൾ പല നിറത്തിലുണ്ടെങ്കിലും പത വെള്ളനിറം മാത്രമായതിന്റെ കാരണമറിയാമോ?

'' എനിക്ക് ഈ യാത്രയില്‍ ഒരുപാട് സ്വാതന്ത്ര്യമുണ്ട്. എവിടെ ഇറങ്ങണമെന്ന് എനിക്ക് തീരുമാനിക്കാം. എവിടെയും ജീവിക്കാന്‍ ഞാന്‍ തയ്യാറാണ്. ഈ യാത്രക്കിടയിലും നടക്കാന്‍ ഞാന്‍ സമയം കണ്ടെത്താറുണ്ട്. കാരണം വ്യായാമത്തിന് എന്റെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. ബെര്‍ലിന്‍ വൈവിധ്യങ്ങള്‍ നിറഞ്ഞ നഗരമാണ്. അവിടേക്ക് എത്താനും പുതിയത് എന്തെങ്കിലുമൊക്കെ കാണാനും ഞാന്‍ ശ്രമിക്കാറുണ്ട്. മിക്ക ദിവസങ്ങളിലും ഫ്രാങ്ക്ഫര്‍ട്ടിലും മ്യൂണിക്കിലും ഞാന്‍ പോകാറുണ്ട്,'' ലസ്സേ പറഞ്ഞു.

advertisement

പതിനാറാമത്തെ വയസ്സിലാണ് ട്രെയിനുകളില്‍ ജീവിക്കണമെന്ന മോഹം ലസ്സേ തന്റെ മാതാപിതാക്കളോട് പറയുന്നത്. അവരില്‍ നിന്ന് സമ്മതം വാങ്ങിയ ശേഷം വീട്ടിലെ തന്റെ മുറിയിലെ എല്ലാ സാധനങ്ങളും ഇദ്ദേഹം വിറ്റു. യാത്ര തുടങ്ങിയ സമയത്ത് ഒരുപാട് കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിരുന്നതായി ലസ്സേ പറഞ്ഞു. രാത്രി ട്രെയിനില്‍ ഉറക്കം ശരിയാകാത്ത പ്രശ്‌നങ്ങളൊക്കെ ലസ്സേയ്ക്കുണ്ടായിരുന്നു. ചില സമയത്ത് ട്രെയിന്‍ കിട്ടാതെ വലഞ്ഞിട്ടുണ്ടെന്നും ആ സമയങ്ങളില്‍ റെയില്‍വേസ്റ്റേഷനിലിരുന്ന് നേരം വെളുപ്പിച്ചിട്ടുണ്ടെന്നും ലസ്സേ പറഞ്ഞു.

Also read-പശു ഒമ്പത് മാസം ഗര്‍ഭിണി; ഒന്നും നോക്കിയില്ല; അയൽവാസികളെയടക്കം ക്ഷണിച്ച് ബേബി ഷവര്‍

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാല്‍ കാലം കഴിയുന്തോറും ഈ ബുദ്ധിമുട്ടുകളെല്ലാം മറികടക്കാന്‍ ലസ്സേയ്ക്ക് സാധിച്ചു. ജീവിതത്തിൽ ഉടനീളം യാത്രയിലായതിനാല്‍ അധികം ബാഗുകളോ സാധനങ്ങളോ ലസ്സേ കൈയ്യില്‍ കരുതാറില്ല. നാല് ടീഷര്‍ട്ട്, രണ്ട് പാന്റ്, ഒരു നെക്ക് പില്ലോ, ഒരു പുതപ്പ് എന്നിവ മാത്രമാണ് താന്‍ കൈയ്യില്‍ കരുതുന്നതെന്ന് ലസ്സേ പറഞ്ഞു. ഇതിനെല്ലാം പുറമെ ലാപ്‌ടോപ്പും ഹെഡ്‌ഫോണും തന്റെ കൈവശം എപ്പോഴും ഉണ്ടാകുമെന്നും ഇദ്ദേഹം പറഞ്ഞു. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും മറ്റും വാങ്ങുന്ന ഭക്ഷണമാണ് സാധാരണയായി കഴിക്കാറുള്ളതെന്നും ലസ്സേ കൂട്ടിച്ചേര്‍ത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
അത്രമേൽ ട്രെയിനിനെ പ്രണയിച്ച 17 കാരന് അതിനായി വര്‍ഷം ചെലവാകുന്നത് എട്ട് ലക്ഷം രൂപ
Open in App
Home
Video
Impact Shorts
Web Stories