സോപ്പുകൾ പല നിറത്തിലുണ്ടെങ്കിലും പത വെള്ളനിറം മാത്രമായതിന്റെ കാരണമറിയാമോ?

Last Updated:

സോപ്പ് പത എപ്പോഴും വെള്ള നിറത്തിലായതിന്റെ കാരണമെന്ത്?

സോപ്പുകൾ പല നിറത്തിലുണ്ടെങ്കിലും പത എപ്പോഴും വെള്ള നിറത്തിലായതിന്റെ കാരണം തിരഞ്ഞ് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ക്വോറ. ഒരു ക്വോറ ഉപഭോക്താവ് ഉന്നയിച്ച ഈ ചോദ്യത്തിന് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. പ്രകാശത്തിന്റെ അപവർത്തനമാണ് ഇതിന്റെ പ്രധാന കാരണമായി പലരും പറയുന്നത്. മേഘങ്ങൾ എപ്പോഴും വെള്ളയായി കാണപ്പെടുന്നതും മീ സ്‌കാറ്ററിംഗ് (Mie Scattering) എന്നറിയപ്പെടുന്ന ഈ അപവർത്തന പ്രതിഭാസം മൂലമാണ്.
സോപ്പ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന അടിസ്ഥാന ഘടകങ്ങളാണ് ഇതിന് കാരണമെന്നാണ് മറ്റൊരാൾ പറഞ്ഞത്. സാധാരണയായി കണ്ട് വരുന്ന നിറമുള്ള സോപ്പുകളിൽ ക്‌ളീനിംഗ് ഏജന്റായി ഒരു സർഫക്ടന്റും (Surfactant) നിറം സൃഷ്ടിക്കുന്നതിനായി ഡൈയും (Dye) സുഗന്ധം ലഭിക്കാനായി പെർഫ്യൂമും (Perfume) ചേർക്കാറുണ്ടെന്നും ഇയാൾ ക്വോറയിൽ കുറിച്ചു. സോപ്പ് വെള്ളവുമായി സമ്പർക്കത്തിലെത്തുമ്പോൾ സർഫക്ടന്റിലെ അയോണിക് തന്മാത്രകൾ ജല തന്മാത്രകളുമായി പ്രവർത്തിക്കുന്നതിന്റെ ഫലമായാണ് പത സൃഷ്ടിക്കപ്പെടുന്നത്.
advertisement
ഇവിടെ ഉണ്ടാകുന്ന സോപ്പ് കുമിളകൾ എല്ലാ തരംഗദൈർഘ്യത്തിലുമുള്ള നിറങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് പത വെള്ളനിറത്തിൽ കാണാൻ കാരണമെന്നായിരുന്നു ഒരു പ്രതികരണം. സോപ്പിന്റെ നിറത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ പതയുടെ നിറത്തെ ബാധിക്കുന്നില്ലെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. സയൻസ് എബിസിയുടെ റിപ്പോർട്ട് പ്രകാരം സോപ്പ് ജലവുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന സോപ്പ് കുമിളകളുടെ പ്രതലം വളരെ നേർത്തതും സുതാര്യവുമായിരിക്കും.
ഉണ്ടാകുന്ന പതയിലേക്ക് പ്രകാശം പതിക്കുമ്പോൾ അവിടെ ഒന്നിലധികം പ്രതലങ്ങളിലൂടെ അഥവാ സോപ്പ് കുമിളകളിലൂടെ പ്രകാശം കടന്നു പോവുകയും പ്രകാശം വിസരണത്തിന് വിധേയമാവുകയും ചെയ്യുന്നു. ഇത്തരത്തിൽ സോപ്പ് കുമിളകൾക്കുള്ളിൽ പ്രകാശ തീവ്രത വർധിക്കുന്നതിന്റെ ഫലമായാണ് പത നമുക്ക് കാണാൻ സാധിക്കുന്നത്. സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഡൈയുടെ അളവ് വളരെ കുറവാണ് എന്നതും പത വെള്ളയാകാനുള്ള ഒരു കാരണമായി പറയുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സോപ്പുകൾ പല നിറത്തിലുണ്ടെങ്കിലും പത വെള്ളനിറം മാത്രമായതിന്റെ കാരണമറിയാമോ?
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement