പശു ഒമ്പത് മാസം ഗര്‍ഭിണി; ഒന്നും നോക്കിയില്ല; അയൽവാസികളെയടക്കം ക്ഷണിച്ച് ബേബി ഷവര്‍

Last Updated:

പശുവിനെ പച്ച സാരിയുടുപ്പിച്ച്, പൂക്കൾ കൊണ്ട് വീട് അലങ്കരിച്ച് പരമ്പരാഗത രീതിയിലായിരുന്നു ബേബി ഷവർ

പൂര്‍ണ ഗര്‍ഭിണിയായ പശുവിന് ബേബി ഷവര്‍ ആഘോഷം നടത്തി കര്‍ണാടക സ്വദേശിനി. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ രാമനകൊപ്പലു ഗ്രാമത്തിലാണ് സംഭവം നടത്തത്. ഈ ഗ്രാമത്തില്‍ താമസിക്കുന്ന സകര്‍ണതു എന്ന സ്ത്രീയാണ് തന്റെ വീട്ടില്‍ വളര്‍ത്തുന്ന പശുവിനായി ബേബി ഷവര്‍ ആഘോഷം സംഘടിപ്പിച്ചത്. പതിനെട്ട് മാസം പ്രായമുള്ള പശുവാണിത്. ദേവി എന്നാണ് പശുവിന്റെ പേര്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദേവിയുടെ അമ്മ മരിച്ചത്.
അതിന് ശേഷം തന്റെ സ്വന്തം മകളെ പോലെ പശുവിനെ പരിചരിച്ചത് സകര്‍ണതു ആയിരുന്നു. ബേബി ഷവര്‍ ദിവസം സകര്‍ണതു പശുവിനെ പച്ച സാരിയുടുപ്പിച്ചിരുന്നു. വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് ബേബി ഷവറിന്റെ ഭാഗമായി സകര്‍ണതു നടത്തിയത്. പൂക്കളും മറ്റും കൊണ്ട് സകര്‍ണതു വീട് അലങ്കരിച്ചു. ശേഷം പഴങ്ങളും മറ്റും ദേവിയ്ക്ക് കഴിക്കാനായി ഒരുക്കി.
advertisement
പിന്നീട് പരമ്പരാഗത രീതിയില്‍ ബേബി ഷവര്‍ നടത്തുകയും ചെയ്തു. അയല്‍വാസികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ചടങ്ങിനെത്തിയവര്‍ പശുവിനെ അനുഗ്രഹിക്കുകയും ചെയ്തു. സമാന സംഭവം മുമ്പും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കര്‍ണാടകയിലെ തന്നെ ജാമഖണ്ഡിയിലുള്ള ടീച്ചേഴ്‌സ് കോളനിയിലാണ് സംഭവം അരങ്ങേറിയത്. ശോഭ ജകതി എന്ന സ്ത്രീയാണ് തന്റെ വീട്ടില്‍ വളര്‍ത്തുന്ന പശുവിനായി ബേബി ഷവര്‍ സംഘടിപ്പിച്ചത്.
പശുവിനെ നോക്കാന്‍ തുടങ്ങിയത് മുതല്‍ തന്റെ കുടുംബത്തിന് നല്ലത് മാത്രമേ സംഭവിച്ചിട്ടുള്ളുവെന്നും ശോഭ പറഞ്ഞു. അതുകൊണ്ടാണ് പശുവിന്റെ ഗര്‍ഭവും ആഘോഷിക്കാന്‍ ശോഭ തീരുമാനിച്ചത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കാന്‍ ക്ഷണക്കത്തുകളും ശോഭ അച്ചടിച്ചിരുന്നു. പരമ്പരാഗത രീതിയിലുള്ള എല്ലാ ചടങ്ങുകളും നടത്തിക്കൊണ്ടാണ് ശോഭ തന്റെ പശുവിന്റെ ബേബി ഷവര്‍ നടത്തിയത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പശു ഒമ്പത് മാസം ഗര്‍ഭിണി; ഒന്നും നോക്കിയില്ല; അയൽവാസികളെയടക്കം ക്ഷണിച്ച് ബേബി ഷവര്‍
Next Article
advertisement
ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത പടക്കം പാഴ്സലുമായി സഞ്ചരിച്ച ലോറി തൃശൂരില്‍ കത്തിയമര്‍ന്നു
ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത പടക്കം പാഴ്സലുമായി സഞ്ചരിച്ച ലോറി തൃശൂരില്‍ കത്തിയമര്‍ന്നു
  • തൃശൂരില്‍ ഓണ്‍ലൈനില്‍ നിയമം ലംഘിച്ച് അയച്ച പടക്കം പൊട്ടിത്തെറിച്ച് ലോറി കത്തിയമര്‍ന്നു

  • പാഴ്‌സല്‍ പായ്ക്കറ്റുകള്‍ മാറ്റുന്നതിനിടെ തീപിടിച്ചു, ജീവനക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു

  • അര്‍ദ്ധ മണിക്കൂര്‍ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു, അഗ്‌നിരക്ഷാ സേന തീയണച്ചു

View All
advertisement