TRENDING:

'സുരറൈ പോട്രി’ലെ വനിതാ പൈലറ്റ്; സിനിമയിൽ മാത്രമല്ല ജീവിതത്തിലും പൈലറ്റായി വർഷ നായർ

Last Updated:

സിനിമ കണ്ടിറങ്ങിയവർ തന്നെയാണ് വർഷയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും കണ്ടെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സൂര്യ നായകനായ സുരറൈ പോട്ര് എന്ന സിനിമയുടെ ക്ലൈമാക്സിൽ പ്രത്യക്ഷപ്പെടുന്ന പൈലറ്റിന് അത്ര വേഗമൊന്നും സിനിമ കണ്ടവർ മറക്കില്ല. ഈ പെൺകുട്ടിയാണോ വിമാനം പറത്തിയതെന്ന് ഉർവശിയുടെ കഥാപാത്രം അമ്പരപ്പോടെ ചോദിക്കുന്ന ചോദ്യത്തോടെയാണ് വനിതാ പൈലറ്റ് സ്ക്രീനിലെത്തുന്നത്. വർഷ നായർ ആണ് പൈലറ്റായി എത്തിയത്. എന്നാൽ സിനിമയിൽ  മാത്രമല്ല ജീവിതത്തിലും വർഷ പൈലറ്റാണ്. സംവിധായിക സുധ കൊങ്ങരയുടെ ക്ഷണം സ്വീകരിച്ചാണ് വർഷ ഈ സിനിമയിലേക്ക് എത്തുന്നത്.
advertisement

ചെന്നൈയിൽ താമസിക്കുന്ന വർഷ ഇൻഡിഗോയിലെ പൈലറ്റാണ്. ഭർത്താവ് ലോഗേഷ് എയർ ഇന്ത്യയിലെ പൈലറ്റും. പൊന്നാനിയിലാണ് വർഷയുടെ കുടുംബ വേരുകളുള്ളത്. എന്നാൽ വർഷങ്ങളായി വർഷ ചെന്നൈയിലാണ് താമസം.

സിനിമ കണ്ടിറങ്ങിയവർ തന്നെയാണ് വർഷയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും കണ്ടെത്തിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എയർ ഡെക്കാൻ സ്ഥാപകനായ ക്യാപ്റ്റൻ ജി.ആർ. ഗോപിനാഥ് എഴുതിയ  'സിംപ്ലി ഫ്ലൈ' എന്ന പുസ്തകത്തെ ആധികരിച്ചാണ് സുരറൈ പോട്ര് എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'സുരറൈ പോട്രി’ലെ വനിതാ പൈലറ്റ്; സിനിമയിൽ മാത്രമല്ല ജീവിതത്തിലും പൈലറ്റായി വർഷ നായർ
Open in App
Home
Video
Impact Shorts
Web Stories