You may also like:പൈൽസിന് ശസ്ത്രക്രിയയ്ക്ക് എത്തിയ യുവതിയെ ചികിത്സയ്ക്കെന്ന വ്യാജേന പീഡിപ്പിച്ചു; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ
ഒരു ദിവസം രണ്ടു വേട്ടക്കാര്‍ കാട്ടില്‍ വേട്ടക്കു പോയി. പെട്ടെന്ന് ഒരാള്‍ തളര്‍ന്നുവീണു. അയാള്‍ക്ക് ശ്വസിക്കാത്തതും കണ്ണുകള്‍ മലര്‍ന്നിരിക്കുന്നതും കണ്ടു ഭയപ്പെട്ട മറ്റേയാള്‍ ഉടന്‍ എമര്‍ജന്‍സി സര്‍വ്വീസിലേക്ക് ഫോണ്‍ ചെയ്തു.
advertisement
''എന്റെ സുഹൃത്ത് മരിച്ചു, ഇനി ഞാന്‍ എന്തു ചെയ്യും''- അയാള്‍ ഏങ്ങലടിച്ച് ചോദിച്ചു.
''സമാധാനിക്കൂ, ഞാന്‍ സഹായിക്കാം, പക്ഷെ, സുഹൃത്ത് മരിച്ചുവെന്ന് നമുക്ക് ഉറപ്പാക്കണം'' --എന്നു എമര്‍ജന്‍സി സര്‍വ്വീസുകാരന്‍.
പിന്നെ അല്‍പ്പ സമയത്തേക്ക് ശബ്ദമൊന്നുമില്ല.
അതിന് ശേഷം ഒരു വെടിയൊച്ച എമര്‍ജന്‍സി സര്‍വ്വീസുകാരന്‍ കേട്ടു.
വേട്ടക്കാരന്‍- ''ശരി, ഇനി എന്താണ് ചെയ്യേണ്ടത് ?''
ഇത് വായിച്ചിട്ട് എന്തു തോന്നി ?
മനുഷ്യനെ കരയിപ്പിക്കാൻ എളുപ്പമാണ്, എന്നാൽ ചിരിപ്പിക്കുക അതികഠിനവും. ഒരു തമാശ രസകരമായി തോന്നാന്‍ നിരവധി കാരണങ്ങളുണ്ട്. ചില തമാശകള്‍ നാം മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠരാണെന്ന പ്രതീതിയുണ്ടാക്കും. ചിലത് മാനസിക സംഘർഷങ്ങൾ കുറക്കും. ചിലത് നമ്മെ അത്ഭുപ്പെടുത്തും. വേട്ടക്കാരുടെ തമാശയില്‍ ഈ മൂന്നു ഘടകങ്ങളുമുണ്ടെന്നാണ് വിലയിരുത്തല്‍.
വൈസ്മാന്‍ ശേഖരിച്ച തമാശകളില്‍ ഏറ്റവുമധികം റേറ്റ് ചെയ്യപ്പെട്ട തമാശകളിലെല്ലാം ഞെട്ടിപ്പിക്കലോ അത്ഭുതമോ ഉണ്ടെന്ന്' ഹാ, ദ സയന്‍സ് ഓഫ് വെന്‍ വി ലോഫ് ആന്റ് വൈ' എന്ന പുസ്തകം എഴുതിയ സ്‌കോട്ട് വീംസ് പറയുന്നു.
