പൈൽസിന് ശസ്ത്രക്രിയയ്ക്ക് എത്തിയ യുവതിയെ ചികിത്സയ്ക്കെന്ന വ്യാജേന പീഡിപ്പിച്ചു; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
യുവതിയുടെ സ്വകാര്യ ഭാഗത്ത് മരുന്ന് നൽകണമെന്ന് ഡോക്ടർമാർ നിർദേശിച്ചു എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാളുടെ പ്രവർത്തി
മുംബൈ: സ്വകാര്യ ആശുപത്രിയിൽ എത്തിയ യുവതിയെ ചികിത്സയ്ക്കെന്ന വ്യാജേന ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ മുകേഷ് പ്രജാപതി എന്നയാളാണ് അറസ്റ്റിലായത്.
ആശുപത്രിയിൽ പൈൽസ് ചികിത്സയ്ക്കെത്തിയ 24 കാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്. ശസ്ത്രക്രിയയുടെ തലേദിവസം രാത്രി യുവതിയുടെ മുറിയിൽ എത്തിയ ജീവനക്കാരൻ മരുന്നു നൽകുന്നു എന്ന വ്യാജേനയാണ് പീഡനം നടത്തിയത്.
You may also like:അഞ്ചുവയസുകാരിയുടെ കൊലപാതകം; പ്രതി ലൈംഗിക വൈകൃതമുള്ളയാൾ; കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പീഡനത്തിനിരയാക്കിയെന്ന് പൊലീസ്
യുവതിയുടെ സ്വകാര്യ ഭാഗത്ത് മരുന്ന് നൽകണമെന്ന് ഡോക്ടർമാർ നിർദേശിച്ചു എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാളുടെ പ്രവർത്തി. യുവതിയുടെ ശസ്ത്രക്രിയയ്ക്ക് ശേഷം ബന്ധുക്കൾ നൽകിയ പരാതിയിലാണ് ജീവനക്കാരൻ അറസ്റ്റിലായത്.
advertisement
You may also like:ഏഴുവയസുകാരിയായ മകളെ മദ്യലഹരിയിൽ അടിച്ച് പരിക്കേൽപ്പിച്ച പിതാവ് അറസ്റ്റിൽ
മരുന്ന് നൽകുക എന്ന വ്യാജേന യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ജീവനക്കാരൻ സ്പർശിച്ചെന്നും യുവതിയെ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് പരാതി. ഐപിസി സെക്ഷൻ 354 അടക്കമുള്ള വകുപ്പുകൾ ചേർത്താണ് ജീവനക്കാരനെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Location :
First Published :
December 23, 2020 8:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൈൽസിന് ശസ്ത്രക്രിയയ്ക്ക് എത്തിയ യുവതിയെ ചികിത്സയ്ക്കെന്ന വ്യാജേന പീഡിപ്പിച്ചു; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ