എന്നാൽ ചിക്കൻ അടങ്ങിയ ബർഗറാണ് ഇവർക്ക് നൽകിയത്. ബർഗർ വായിൽ വച്ചതിന് പിന്നാലെ തനിക്ക് നൽകിയിരിക്കുന്നത് വെജിറ്റബിൽ ബർഗറല്ലെന്ന് യുവതിക്ക് ബോധ്യപ്പെട്ടു. സാധാരണ ഗതിയിൽ രണ്ട് റെഡ് പെപ്പറും പെസ്റ്റോ വെജി ഗോജോൺസുമാണ് വെജിറ്റബിൽ ബർഗറിൽ ഉണ്ടാകേണ്ടത്. എന്നാൽ തനിക്ക് ലഭിച്ച ബർഗറിൽ ചിക്കാനണ് ഉള്ളത് എന്നറിഞ്ഞ ലൂയിസ് ഞെട്ടിപ്പോയി. 45 വർഷമായി സസ്യാഹാരം മാത്രം കഴിക്കുന്ന ലൂയിസ് ഇതോടെ ഛർദ്ദിക്കുകയും ചെയ്തു.
Also Read ഒരു മാമ്പഴത്തിന്റെ വില 1000 രൂപ; 'നൂർജഹാൻ' മാമ്പഴത്തിന് ഇത്തവണ മികച്ച വിളവ്
advertisement
“ബർഗറിന്റെ ഒരു ഭാഗം കടിച്ചപ്പോൾ തന്നെ രുചി വ്യത്യാസം അനുഭവപ്പെട്ടു. പിന്നീട് ബർഗർ പരിശോധിച്ചപ്പോൾ ചിക്കനാണെന്ന് ബോധ്യപ്പെട്ടു. കാലങ്ങളായി മാംസം കഴിക്കാത്തത് കൊണ്ട് തന്നെ സംഭവം എന്നിൽ അസ്വസ്ഥതയുണ്ടാക്കി. ഉടൻ തന്നെ റസ്റ്റോറൻ്റിലെ ശുചിമുറിയിൽ കയറി പോയി ചർദ്ദിക്കുകയായിരുന്നു. ചിക്കൻ വായിൽ വച്ചു എന്നല്ലാതെ ഭക്ഷിച്ചിരുന്നില്ല” ലൂയിസ് ഡേവി പറഞ്ഞു
സംഭവത്തിന് ശേഷം 12 മണിക്കൂറോളം തനിക്ക് ഭക്ഷണം ഒന്നും കഴിക്കാൻ കഴിഞ്ഞില്ലന്നും യുവതി പറയുന്നു. മാംസത്തിന്റെ മണം പോലും ഇഷ്ടപ്പെടാത്ത ആളാണ് താൻ. തൊട്ടടുത്ത ദിവസം പൈനാപ്പിളും മറ്റു പഴങ്ങളും കഴിച്ചാണ് പതിയെ മാംസാഹാരം കഴിച്ചതിനെ തുടർന്നുണ്ടായ വല്ലായ്മയിൽ നിന്നും മോചിതയായതെന്നും ലൂയിസ് ഡേവി പറഞ്ഞു.
Also Read ഹെലികോപ്ടർ മുതൽ വട വരെ.... സോഷ്യൽ മീഡിയയിൽ നിറയെ വിവിധയിനം 'ഉള്ളി'
ഫാസ്റ്റ് ഫുഡ് റെസ്റ്റോറൻ്റുകളെ ഇനിയൊരിക്കലും തനിക്ക് വിശ്വസിക്കാൻ ആകില്ലെന്നും യുവതി പറയുന്നു. “മക്ഡോണാൾഡിന്റെ ഒരു വെജിറ്റേറിയൻ ഭക്ഷണവും എനിക്ക് ഇനി വിശ്വാസത്തോടെ കഴിക്കാനാകില്ല. സസ്യാഹാരികൾക്കുള്ള സ്ഥലമേ അല്ല മക്ഡോണാൾഡ്. അത്രയേറെ അശ്രദ്ധയോടെയാണ് ഇവർ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. വഞ്ചിക്കപ്പെട്ട പ്രതീതിയാണ് സംഭവത്തിന് ശേഷം തനിക്ക് ഉണ്ടായത്” യുവതി വിവരിച്ചു.
Also Read ട്രോളുകൾ വില്ലനായി; 'കരേൻ' എന്ന പേരിടുന്നവരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്
അതേ സമയം സംഭവത്തിൽ ക്ഷമ ചോദിച്ച് മക്ഡൊണാൾഡ് രംഗത്ത് എത്തി. എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ അന്വേഷണം നടത്തുമെന്നും മക്ഡൊണാൾഡ് വക്താവ് അറിയിച്ചു. “വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്ത ഉപഭോക്താവിന് മാംസം അടങ്ങിയ ഭക്ഷണ നൽകിയത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നു. ഉപഭോക്താവിന് ഉണ്ടായ വിഷമത്തിലും മാനസിക ബുദ്ധിമുട്ടുകളിലും അത്മാർത്ഥമായ ഖേദം പ്രകടിപ്പിക്കുന്നു. ഓർഡറുകൾ തെറ്റിച്ച് നൽകാതിരിക്കാൻ ധാരാളം നടപടിക്രമങ്ങൾ ഉണ്ട്. ഈ സംഭവത്തിൽ അത്തരം നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് വ്യക്തമാണ്. ഇത് എങ്ങനെ സംഭവിച്ചു എന്ന കാര്യത്തിൽ തീർച്ചയായും അന്വേഷണം നടത്തും” മക്ഡോണാൾഡ് വക്താവ് വിശദീകരിച്ചു.