ഒരു മാമ്പഴത്തിന്റെ വില 1000 രൂപ; 'നൂർജഹാൻ' മാമ്പഴത്തിന് ഇത്തവണ മികച്ച വിളവ്
- Published by:Aneesh Anirudhan
- trending desk
Last Updated:
മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിൽ കണ്ടുവരുന്ന 'നൂർജഹാൻ' മാമ്പഴമാണ് ഇന്ത്യയിലെ ഏറ്റവും വില കൂടിയ ഇനം മാമ്പഴങ്ങളിലൊന്ന്.
ഇൻഡോർ: പഴങ്ങളിലെ രാജാവാണ് മാമ്പഴം. പ്രസിദ്ധങ്ങളായ നിരവധി ഇനം മാമ്പഴങ്ങൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ലഭ്യമാണ്. എന്നാൽ ഏറ്റവും വില കൂടിയ മാമ്പഴം എവിടെ കിട്ടുമെന്ന് അറിയാമോ? മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിൽ കണ്ടുവരുന്ന 'നൂർജഹാൻ' മാമ്പഴമാണ് ഇന്ത്യയിലെ ഏറ്റവും വില കൂടിയ ഇനം മാമ്പഴങ്ങളിലൊന്ന്. ഈ വർഷം നൂർജഹാൻ മാമ്പഴത്തിന് ഉയർന്ന വിലയാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പഴത്തിന് നല്ല വിളവും വലുപ്പവുമാണുള്ളതെന്ന് കർഷകർ പറയുന്നു.
ഈ സീസണിൽ ഒരു 'നൂർജഹാൻ' മാമ്പഴത്തിന് 500 മുതൽ 1,000 രൂപ വരെയാണ് വില. കഴിഞ്ഞ വർഷത്തിൽ നിന്ന് വ്യത്യസ്തമായി കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് ഇത്തരത്തിൽ മാമ്പഴത്തിന് വിളവ് ലഭിക്കാൻ കാരണം. ഇൻഡോറിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള ഗുജറാത്ത് അതിർത്തിയോട് ചേർന്നുള്ള അലിരാജ്പൂർ ജില്ലയിലെ കട്ടിവാഡ പ്രദേശത്താണ് നൂർജഹാൻ മാമ്പഴം കണ്ടുവരുന്നത്. ഈ മാമ്പഴം അഫ്ഗാൻ മാമ്പഴ ഇനത്തിൽ പെടുന്നവയാണെന്ന് പ്രദേശവാസികൾ അവകാശപ്പെടുന്നു.
"എന്റെ മാവിൻ തോട്ടത്തിൽ മൂന്ന് നൂർജഹാൻ മാവുകൾ ഉണ്ട്. ഇവയിൽ നിന്ന് 250ഓളം മാമ്പഴങ്ങൾ ലഭിച്ചു. ഒരു പഴത്തിന് 500 മുതൽ 1,000 രൂപ വരെയാണ് വില. ഈ മാമ്പഴങ്ങൾക്കായി ഇതിനകം തന്നെ ബുക്കിംഗ് നടന്നതായി" കട്ടിവാഡയിൽ നിന്നുള്ള മാമ്പഴ കൃഷിക്കാരൻ ശിവരാജ് സിംഗ് ജാദവ് പറയുന്നു. 'നൂർജഹാൻ' മാമ്പഴം മുൻകൂട്ടി ബുക്ക് ചെയ്തവരിൽ മധ്യപ്രദേശിൽ നിന്നും അയൽ സംസ്ഥാനമായ ഗുജറാത്തിൽ നിന്നുമുള്ള മാമ്പഴ സ്നേഹികൾ ഉൾപ്പെടുന്നു.
advertisement
“ഇത്തവണ ഒരു നൂർജഹാൻ മാമ്പഴത്തിന്റെ ഭാരം 2 കിലോഗ്രാം മുതൽ 3.5 കിലോഗ്രാം വരെയാണെന്നും,” ജാദവ് കൂട്ടിച്ചേർത്തു. "ഇത്തവണ ഈ മാമ്പഴ ഇനത്തിന്റെ വിളവ് വളരെ കൂടുതലാണെന്നും എന്നാൽ കോവിഡ് മഹാമാരി ബിസിനസിനെ സ്വാധീനിച്ചിട്ടുണ്ടെന്നും" കട്ടിവാഡയിൽ 'നൂർജഹാൻ' മാമ്പഴം കൃഷി ചെയ്യുന്നതിൽ വിദഗ്ധനായ ഇഷാക് മൻസൂരി പറഞ്ഞു. 2020ലെ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് നൂർജഹാൻ മാവുകൾക്ക് ശരിയായി പൂവിടാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. 2019 ൽ ഈ ഇനം മാമ്പഴത്തിന്റെ ഭാരം ശരാശരി 2.75 കിലോഗ്രാം ആയിരുന്നു, വാങ്ങുന്നവർ ഇതിന് 1,200 രൂപ വരെ നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
'നൂർജഹാൻ' മാമ്പഴം പഴുക്കുന്നത് ജൂൺ തുടക്കത്തിലാണ്. ജനുവരി മുതൽ ഫെബ്രുവരി വരെയാണ് ഈ മരങ്ങൾ പൂക്കാൻ തുടങ്ങുന്നത്. ഒരു 'നൂർജഹാൻ' മാമ്പഴത്തിന് ഒരടി വരെ നീളവും വിത്തിന് 150 മുതൽ 200 ഗ്രാം വരെ തൂക്കവുമുണ്ടെന്ന് പ്രാദേശിക കൃഷിക്കാർ അവകാശപ്പെടുന്നു.
ഇന്ത്യയിലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ മാങ്ങ കൃഷി ചെയ്യുന്നത്. ഇന്ത്യയുടെ ദേശീയ ഫലമാണ് മാങ്ങ.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 07, 2021 10:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഒരു മാമ്പഴത്തിന്റെ വില 1000 രൂപ; 'നൂർജഹാൻ' മാമ്പഴത്തിന് ഇത്തവണ മികച്ച വിളവ്