പാർക്ക് ചെയ്തു വച്ചിരിക്കുന്ന ഒരു ബൈക്ക് തനിയെ മുന്നോട്ട് നീങ്ങുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഒരു ഇടുങ്ങിയ തെരുവിൽ വീടിന് മുന്നിലായി പാര്‍ക്ക് ചെയ്തു വച്ചിരിക്കുന്ന രണ്ട് ബൈക്കുകൾ. അതിലൊരു ബൈക്ക് തനിയെ മുന്നോട്ട് നീങ്ങുകയാണ്. വച്ചിരുന്ന സ്ഥലത്ത് നിന്ന് മുന്നോട്ട് പോയി വളഞ്ഞ ശേഷം ഒരു പ്രത്യേക പോയിന്‍റെിൽ നിന്ന് ബൈക്ക് ചരിഞ്ഞു വീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒരാളെപ്പോലും ആ സമയത്ത് അവിടെ കാണാനില്ലെന്നതാണ് ശ്രദ്ധേയം.
advertisement
Also Read-ലൈംഗിക പീഡനം ചെറുത്ത സ്ത്രീയെ ആസിഡ് കുടിപ്പിച്ചു; കുത്തിക്കൊലപ്പെടുത്താനും ശ്രമം
ക്യാമറയിൽ പതിഞ്ഞില്ലായിരുന്നുവെങ്കിൽ ഈ സംഭവം ആരും വിശ്വസിക്കില്ലായിരുന്നു എന്ന ക്യാപ്ഷനോടെയാണ് സയ്യിദി ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കൃത്രിമം ഒന്നും നടന്നിട്ടില്ലെങ്കിൽ ഇയാളുടെ ക്യാപ്ഷന്‍ സത്യമെന്ന് വ്യക്തമാക്കുന്ന അൽപം ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ തന്നെയാണ് കാണാൻ കഴിയുന്നതും. ഗുജറാത്തിലെ ഏതോ പ്രദേശത്തു നിന്നുമുള്ള ദൃശ്യങ്ങളാണിതെന്നും റിപ്പോർട്ടുകളുണ്ട്.
നിരവധി ആളുകളാണ് ദൃശ്യങ്ങൾ പങ്കുവച്ചും കമന്‍റുകളിലൂടെയും പ്രതികരിച്ചിരിക്കുന്നത്. ഏതോ അജ്ഞാത ശക്തിയാണെന്നും പ്രേതബാധയാണെന്നുമൊക്കെ ചിലർ പറയുമ്പോൾ തട്ടിപ്പാണെന്നും കൃത്രിമവീഡിയോ ആണെന്നും ചിലർ പ്രതികരിക്കുന്നു. കാറ്റിന്‍റെ ശക്തിയിലാകാം ബൈക്ക് മുന്നോട്ട് നീങ്ങിയതെന്നും ചിലർ പറയുന്നുണ്ട്. ഏതായാലും തനിയെ നീങ്ങുന്ന ബൈക്ക് സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.