ഇപ്പോൾ എല്ലാ നൃത്തത്തെയും വെല്ലുന്ന നൃത്തവുമായി ഇതാ ഒരാൾ. ഒരു കല്യാണ വേദിയിലാണ് കാരണവർ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് 'സൊഡക്ക് മേലെ സൊഡക്ക് പോടഡി' ഗാനത്തിന് നൃത്തം ചെയ്യുന്നത്. കാരണവരായ രണ്ടുപേർ ഈ ഗാനത്തിന് ചുവടുവയ്ക്കുന്നുണ്ട്. മുണ്ടും ഷർട്ടും ധരിച്ച് കല്യാണ വീട്ടിൽ പങ്കെടുക്കാൻ വന്ന സാധാരണ വേഷത്തിലാണ് ഇവർ നൃത്തം ചെയ്യുന്നത്. ഒപ്പം യുവാക്കളും ചേരുന്നുണ്ട്.
എന്നാൽ അതിലൊരാൾ വളരെ വ്യത്യസ്തമായ സ്റ്റെപ്പുകളുമായി പെട്ടെന്ന് തന്നെ ക്യാമറ കണ്ണുകളെ കീഴടക്കി. പൊതുവേ എല്ലാവരും കണ്ടു പഴകിയ സ്റ്റെപ്പുകളൊന്നുമല്ല ഇവിടെ കാണാൻ കഴിയുന്നത്.
advertisement
സ്റ്റേജിൽ നിന്ന് കളിക്കുന്നയാൾ പെട്ടെന്ന് ഏവരെയും ഞെട്ടിച്ചു കൊണ്ട് നിലത്തു കിടന്നും ചില സ്റ്റെപ്പുകൾ ഇട്ടു തുടങ്ങുന്നുണ്ട്. തുടക്കം പലരിലും ഞെട്ടലാണ് സൃഷ്‌ടിച്ചത്. പെട്ടെന്ന് തന്നെ ഒരാൾ നിറുത്താനുള്ള ഇടപെടലും നടത്തുന്നുണ്ട്. വൈറലായ വീഡിയോ ചുവടെ കാണാം.
Also read: ആത്മഹത്യാ മോഡലിൽ ഒരു പ്രീ വെഡ്ഡിംഗ് ഷൂട്ട്; വീഡിയോ വൈറൽ
വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുടെയും വീഡിയോഗ്രാഫിയുടെയും പല അവസ്ഥാന്തരങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം. പക്ഷെ ഇതുപോലൊരു വേർഷൻ ഉണ്ടാവുമോ എന്ന് പലരും ചിന്തിച്ചു പോകും. ഒരാളുടെ പ്രീ-വെഡ്ഡിംഗ് ഷൂട്ട് മറ്റൊരാളുടേതു പോലെയാവരുത് എന്ന നിർബന്ധം ഓരോരുത്തർക്കും ഉണ്ടായാൽ ഒരുപക്ഷെ ഇത്തരം പരീക്ഷണങ്ങൾ കാണേണ്ട സാഹചര്യം ഉണ്ടായേക്കാം.
ഒറ്റ നോട്ടത്തിൽ കണ്ടാൽ ആറ്റിൽ ചാടി ജീവനൊടുക്കിയ കമിതാക്കളും അവർക്കരികിൽ ഉള്ള ആൾക്കാരും എന്ന തോന്നലാണ് ഈ വീഡിയോ നൽകുക. പക്ഷെ അതങ്ങനെയല്ല എന്ന് വൈകാതെ മനസ്സിലാവും.
രണ്ടു പേരുടെയും കാലുകൾ വള്ളികൊണ്ട് കൂട്ടിക്കെട്ടി, ചുറ്റും ചപ്പുചവറുകൾ നിറഞ്ഞ്, ജീവനില്ലാത്ത പോലെ വെള്ളത്തിൽ കിടക്കുകയാണ് ഈ നവ വരനും വധുവും. ഇരുവരെയും അരയിൽ ചേർത്തു കെട്ടിയിട്ടുണ്ട്. ജീവനൊടുക്കിയ ശേഷം ശരീരങ്ങൾ കരയിൽ അടിഞ്ഞ പോലെയാണ് ഈ വീഡിയോയുടെ ചിത്രീകരണം.
എന്തായാലും വിവാഹത്തിന് മുൻപ് ഇത്തരമൊരു സാഹസ ഷൂട്ടിന് ഒരുങ്ങിയിരിക്കുകയാണ് ഈ ദമ്പതികൾ. സ്വന്തം വിവാഹ ഫോട്ടോഗ്രാഫിക്ക് വേണ്ടി ഇത്തരമൊരു 'കടുംകൈ' ചെയ്ത ദമ്പതികളെ പലരും വിമർശിച്ചു കൊണ്ട് കമന്റു സെക്ഷനിൽ എത്തിയിട്ടുണ്ട്. ഗൗതം കശ്യപ് എന്ന വ്യക്തിയുടെ ഫേസ്ബുക് പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
Summary: A senior member breaks into dance during in a wedding venue and the video goes viral