ആത്മഹത്യാ മോഡലിൽ ഒരു പ്രീ വെഡ്ഡിംഗ് ഷൂട്ട്; വീഡിയോ വൈറൽ
- Published by:user_57
- news18-malayalam
Last Updated:
Video of pre-wedding shoot modelled like suicide going viral | ആറ്റിൽ ചാടി ജീവനൊടുക്കിയ കമിതാക്കളെ പോലെ വരനും വധുവും. പ്രീ-വെഡ്ഡിംഗ് ഷൂട്ട് വീഡിയോ വൈറൽ
വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുടെയും വീഡിയോഗ്രാഫിയുടെയും പല അവസ്ഥാന്തരങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം. പക്ഷെ ഇതുപോലൊരു വേർഷൻ ഉണ്ടാവുമോ എന്ന് പലരും ചിന്തിച്ചു പോകും. ഒരാളുടെ പ്രീ-വെഡ്ഡിംഗ് ഷൂട്ട് മറ്റൊരാളുടേതു പോലെയാവരുത് എന്ന നിർബന്ധം ഓരോരുത്തർക്കും ഉണ്ടായാൽ ഒരുപക്ഷെ ഇത്തരം പരീക്ഷണങ്ങൾ കാണേണ്ട സാഹചര്യം ഉണ്ടായേക്കാം.
ഒറ്റ നോട്ടത്തിൽ കണ്ടാൽ ആറ്റിൽ ചാടി ജീവനൊടുക്കിയ കമിതാക്കളും അവർക്കരികിൽ ഉള്ള ആൾക്കാരും എന്ന തോന്നലാണ് ഈ വീഡിയോ നൽകുക. പക്ഷെ അതങ്ങനെയല്ല എന്ന് വൈകാതെ മനസ്സിലാവും.
രണ്ടു പേരുടെയും കാലുകൾ വള്ളികൊണ്ട് കൂട്ടിക്കെട്ടി, ചുറ്റും ചപ്പുചവറുകൾ നിറഞ്ഞ്, ജീവനില്ലാത്ത പോലെ വെള്ളത്തിൽ കിടക്കുകയാണ് ഈ നവ വരനും വധുവും. ഇരുവരെയും അരയിൽ ചേർത്തു കെട്ടിയിട്ടുണ്ട്. ജീവനൊടുക്കിയ ശേഷം ശരീരങ്ങൾ കരയിൽ അടിഞ്ഞ പോലെയാണ് ഈ വീഡിയോയുടെ ചിത്രീകരണം. (വീഡിയോ ചുവടെ)
advertisement
എന്തായാലും വിവാഹത്തിന് മുൻപ് ഇത്തരമൊരു സാഹസ ഷൂട്ടിന് ഒരുങ്ങിയിരിക്കുകയാണ് ഈ ദമ്പതികൾ. സ്വന്തം വിവാഹ ഫോട്ടോഗ്രാഫിക്ക് വേണ്ടി ഇത്തരമൊരു 'കടുംകൈ' ചെയ്ത ദമ്പതികളെ പലരും വിമർശിച്ചു കൊണ്ട് കമന്റു സെക്ഷനിൽ എത്തിയിട്ടുണ്ട്. ഗൗതം കശ്യപ് എന്ന വ്യക്തിയുടെ ഫേസ്ബുക് പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ കുട്ടവഞ്ചി മറിഞ്ഞ് മരിച്ച നവവരനും വധുവും
2020 ലാണ് മൈസൂരു സ്വദേശികളായ ചന്ദ്രു (28) ശശികല (20) എന്നിവർ പ്രീ-വെഡിങ് ഫോട്ടോഷൂട്ടിനിടെ ദാരുണമായി മരിച്ചത്. നവംബർ 22നാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി ബന്ധുക്കൾക്കൊപ്പമാണ് ഇവർ ടൂറിസ്റ്റ് കേന്ദ്രമായ തലക്കാട് എത്തിയത്.
advertisement
കാവേരി നദിയില്‍ യാത്രയ്ക്കായി ഒരു ബോട്ട് ആവശ്യപ്പെട്ട് ഇവിടെ ഒരു റിസോർട്ടിനെ സമീപിച്ചെങ്കിലും ബോട്ടുകൾ താമസക്കാർക്ക് മാത്രമെ നൽകു എന്നിവർ അറിയിച്ചതിനെ തുടർന്നാണ് കുട്ടവഞ്ചി തെരഞ്ഞെടുത്തത്. വഞ്ചിയുടെ നില തെറ്റുകയും അത് മറിയുകയും ആയിരുന്നു. നീന്തൽ വശമില്ലാത്ത യുവാവും യുവതിയും മുങ്ങിത്താണു. വഞ്ചി തുഴഞ്ഞിരുന്നയാൾ നീന്തി കരയ്ക്കു കയറുകയും ചെയ്തു.
advertisement
കെഎസ്ആർടിസി ഡബിൾ ഡക്കറിലെ പ്രീ-വെഡിങ് ഫോട്ടോഷൂട്ട്
നാലായിരം രൂപ വാടക നൽകിയാൽ തിരുവനന്തപുരത്തെ ഡബിൾ ഡെക്കർ ബസിൽ ഫോട്ടോഷൂട്ട് നടത്താം. ആദ്യ ഫോട്ടൊ ഷൂട്ട് ഈ വർഷം ജനുവരിയിൽ കഴിഞ്ഞു. 2021 ജനുവരി 18 ന് വിവാഹം ഉറപ്പിച്ച വാമനപുരം സ്വദേശി ഗണേഷും, ഈഞ്ചയ്ക്കൽ സ്വദേശിനി ലക്ഷ്മിയുമാണ് തലസ്ഥാന നഗരയിൽ രാജപ്രൗഡിയിൽ സർവ്വീസ് നടത്തിയ ഡബിൽ ഡക്കർ ബസിലെ ആദ്യ ഫോട്ടോഷൂട്ട് നടത്തിയത്.
advertisement
എട്ട് മണിക്കൂറിന് 4000 രൂപ വാടക നൽകിയാൽ 50 കിലോ മീറ്റർ ദൂരത്തിൽ ഈ സർവ്വീസ് ഉപയോഗപ്പെടുത്താനാകും. അധികമുള്ള കിലോമീറ്ററുകൾക്ക് അധിക വാടകകൂടി നൽകണം. വരുന്ന ഡിസംബർ വരെയാണ് ഈ ഡിസ്കൗണ്ട് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഏജന്റുമാർക്കും, ബുക്ക് ചെയ്യുന്നവർക്കും പ്രത്യേക കമ്മീഷൻ വ്യവസ്ഥയിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റേതര വരുമാന വർദ്ധനവിന് വേണ്ടിയാണ് ഇത്തരം പദ്ധതി കെഎസ്ആർടിസി ആവിഷ്കരിച്ച് നടപ്പിലാക്കിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 07, 2021 4:52 PM IST