You may also like:ഇളവ് വരുത്തണോ എന്ന കാര്യത്തിൽ ഏപ്രിൽ 20ന് ശേഷം തീരുമാനം; പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാനഭാഗങ്ങൾ [NEWS]COVID 19| മരണസംഖ്യ ഉയരുന്നു; മോർച്ചറികൾ നിറഞ്ഞു: പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ വീടുകളിൽ സൂക്ഷിക്കേണ്ട ദുര്യോഗത്തിൽ ഇക്വഡോർ ജനത [NEWS]ദൈവം ഞങ്ങൾക്കൊപ്പമുണ്ട്': കോവിഡ് പ്രതിരോധ വിലക്ക് ലംഘിച്ച് പാകിസ്താനിലെ പള്ളികളിൽ ആളുകൾ കൂടുന്നു [NEWS]
advertisement
ഉത്തർപ്രദേശിൽ ആഗ്രയിലെ രാംബഗ് ചൗരാഹയിൽ നിന്നുള്ള ഈ കാഴ്ച ആരുടെയും ഹൃദയത്തെ മുറിപ്പെടുത്തുന്നതാണ്. താജ്മഹലിൽ നിന്ന് വെറും ആറു കിലോമീറ്റർ മാത്രം ദൂരമുള്ള സ്ഥലമാണിത്. ഇവിടെ റോഡിൽ ഒഴുകിക്കിടക്കുന്ന പാൽ ശേഖരിക്കാൻ ഒരു മനുഷ്യൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അതുവഴി പോയ ഒരു മിൽക്ക് ടാങ്കറിൽ നിന്ന് റോഡിലേക്ക് തുളുമ്പിപ്പോയ പാലാണ് ചെറിയ ഒരു മൺപാത്രത്തിലായി ശേഖരിക്കാൻ ഇയാൾ ശ്രമിക്കുന്നത്. ഇതിൽ ഏറ്റവും സങ്കടകരമായ കാഴ്ച ഇയാൾ പാൽ ശേഖരിക്കാൻ ശ്രമിക്കുമ്പോൾ അതിനപ്പുറം നിന്ന് ഒരു കൂട്ടം നായകൾ റോഡിൽ നിന്നും പാൽ നക്കി കുടിക്കുന്നതാണ്.
ലോക്ക് ഡൗൺ കൊണ്ടു വന്ന മാറ്റം: മനുഷ്യനും മൃഗങ്ങളും ഒരുമിച്ച് പാല് കുടിക്കാന്‍ തുടങ്ങി' എന്ന ക്യാപ്ഷനോടെ ഒരു മാധ്യമ പ്രവർത്തകൻ പങ്കു വച്ച വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി'.