1.47 മിനിറ്റ് ദൈർഘ്യമുള്ളതാണ് വീഡിയോ. വീഡിയോയിൽ ലോക് കല്യാൺ മാർഗ് വസതിയിലെ അദ്ദേഹത്തിന്റെ താമസ സ്ഥലത്തു നിന്ന് ഓഫീസിലേക്കുള്ള ദിവസേനയുള്ള നടത്തത്തിന്റെ ചില ദൃശ്യങ്ങൾ കാണാം.
പ്രധാനമന്ത്രിയുടെ വ്യായാമ സമയത്ത് മയിലുകൾ പലപ്പോഴും ഒരു പതിവ് കൂട്ടുകാരനാണെന്നാണ് വിവരങ്ങൾ. ഒരു ഹിന്ദി പദ്യത്തിനൊപ്പമാണ് മയിലുകൾക്ക് തീറ്റ കൊടുക്കുന്നതിന്റെ വീഡിയോയും പങ്കുവെച്ചിരിക്കുന്നത്. മയിലുകളെ കുറിച്ചുള്ളതാണ് പദ്യം.
പുറത്തിരുന്നും വീടിനകത്തുവെച്ചും മയിലുകൾക്ക് തീറ്റ കൊടുക്കുന്നത് കാണാം. പ്രധാനമന്ത്രിയുടെ കൈയ്യിലെ പാത്രത്തിൽ നിന്ന് മയിലുകൾ തീറ്റ കൊത്തിയെടുക്കുകയാണ്. നരേന്ദ്ര മോദി എന്തോ വായിക്കുമ്പോൾ അടുത്തു വെച്ചിരിക്കുന്ന പാത്രത്തിൽ നിന്ന് മയിൽ തീറ്റ കൊത്തിയെടുക്കുന്നതും വീഡിയോയിൽ ഉണ്ട്.
advertisement
പ്രധാനമന്ത്രിയുടെ പതിവ് നടത്തത്തിനിടെ പീലി വിടര്‍ത്തി നിൽക്കുന്ന മയിലുകളെയും വീഡിയോയിൽ കാണാം. വീഡിയോ പങ്കുവെച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ വീഡിയോ വൈറലായി. 13 ലക്ഷം പോരാണ് ഒരു മണിക്കൂറിനിടെ വീഡിയോ കണ്ടിരിക്കുന്നത്.
അദ്ദേഹത്തിന്റെ വസതിയിൽ, ഗ്രാമീണ മേഖലകളിൽ കാണപ്പെടുന്ന ഉയർന്ന ഘടനകളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ പക്ഷികൾ വന്ന് കൂടുണ്ടാക്കാറുണ്ട്.