നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • PM Narendra Modi | 'ചിങ്ങമാസം ആഗതമായ വേളയിൽ മലയാളി സഹോദരങ്ങൾക്ക് ആശംസകൾ'; പ്രധാനമന്ത്രി നരേന്ദ്ര മോദി

  PM Narendra Modi | 'ചിങ്ങമാസം ആഗതമായ വേളയിൽ മലയാളി സഹോദരങ്ങൾക്ക് ആശംസകൾ'; പ്രധാനമന്ത്രി നരേന്ദ്ര മോദി

  തന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി മലയാളത്തിലും ഇംഗ്ലീഷിലുമായാണ് പ്രധാനമന്ത്രിയുടെ ആശംസ സന്ദേശം

  Narendra Modi

  Narendra Modi

  • Share this:
   ന്യൂഡൽഹി: ചിങ്ങപ്പുലരിയിൽ കേരളീയർക്ക് ആശംസകള്‍ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി മലയാളത്തിലും ഇംഗ്ലീഷിലുമായാണ് പ്രധാനമന്ത്രിയുടെ ആശംസ സന്ദേശം'ചിങ്ങമാസം ആഗതമായ ഈ വേളയിൽ, എല്ലാവർക്കും, പ്രത്യേകിച്ച് എന്റെ മലയാളി സഹോദരങ്ങൾക്ക് ആശംസകൾ നേരുന്നു. വരുന്ന വർഷം എല്ലാവർക്കും വിജയവും നല്ല ആരോഗ്യവും സമൃദ്ധിയും കൈവരുത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു' എന്നാണ് സന്ദേശം.
   ട്വീറ്റ് വന്ന് കുറച്ച് സമയങ്ങൾക്കുള്ളിൽ തന്നെ നിരവധി പേരാണ് പ്രധാനമന്ത്രിക്ക് മറുപടി ആശംസയുമായി എത്തിയത്. ബിജെപി കേരള സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് ആശംസ നല്‍കിയിട്ടുണ്ട്. 'അങ്ങേയ്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ' എന്നായിരുന്നു ശോഭയുടെ മറുപടി ട്വീറ്റ്.


   മോദിയുടെ ട്വീറ്റ് അതേപടി പകർത്തി നിരവധി പേരും ആശംസകളുമായെത്തിയിട്ടുണ്ട്.
   Published by:Asha Sulfiker
   First published:
   )}