പതിനാറാമത്തെ വയസ്സിൽ നട്ടെല്ലിന് വളവ് വരുന്ന സ്കോളിയോസിസ് എന്ന അസുഖം ചാർളിക്ക് കണ്ടെത്തിയിരുന്നു. തുടർന്ന് പതിനാല് മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. എന്നാൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ചാർളിയുടെ സ്വാഭാവിക രൂപം നഷ്ടമായി. അമിതമായി വണ്ണം കുറഞ്ഞു. ഇതോടെയാണ് കൂടുതൽ സുന്ദരിയാകാനുള്ള പ്ലാസ്റ്റിക് സർജറിക്ക് വിധേയയാകാൻ ചാർളിയും ഭർത്താവും തീരുമാനിച്ചത്.
ബാർബി ഡോളിന് സമാനമായ രൂപമാറ്റം താൻ ഏറെ
advertisement
ആസ്വദിക്കുന്നുണ്ടെന്ന് ഒരു കുഞ്ഞിന്റെ അമ്മ കൂടിയായ ചാർളി പറയുന്നു. ചെറിയ അരക്കെട്ടും വലിയ ചുണ്ടും മാറിടവും നീണ്ട മുടിഴിയകളും കൂടി ആത്മവിശ്വാസം നൽകുന്നതായി ചാർളി. ഭാര്യയുടെ രൂപമാറ്റത്തിനായി 16 ലക്ഷത്തിലധികം രൂപയാണ് റോസ് ചെലവഴിച്ചത്.
You may also like:50 വീടുകൾ, 20 ആഡംബര കാറുകൾ, കുടിക്കുന്നത് 29 കോടിയുടെ വൈൻ; കഞ്ചാവ് വിറ്റ് ശതകോടീശ്വരനായ യുവാവിന്റെ ജീവിതം ഇങ്ങനെ
ചുണ്ടുകളിൽ ഫില്ലർ ചെയ്ത് രൂപമാറ്റം വരുത്തി. ഇതുകൂടാതെ കവിളിലും താടിയെല്ലിലും ബോടോക്സ് ചെയ്തു. പല്ലുകൾ നിരയാക്കാനും ശസ്ത്രിക്രിയ നടത്തി. ചുണ്ടുകളിലും കൺപുരികങ്ങളിലും ടാറ്റൂ ട്രീറ്റ്മെന്റും നടത്തിയിട്ടുണ്ട്. മാറിടം കൂടുതൽ വലുപ്പമുള്ളതാക്കാൻ രണ്ട് സർജറികൾ നടത്തി.
അഞ്ചു വർഷം മുമ്പാണ് ചാർളിയും റോസും വിവാഹിതരാകുന്നത്. ഭാര്യയുടെ പുതിയ രൂപമാറ്റം ഏറെ ഇഷ്ടമായെന്നും മുഖത്തു നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ലെന്നുമാണ് റോസ് പറയുന്നത്. ഭർത്താവിന്റെ പൂർണ പിന്തുണയോടെയാണ് താൻ ബാർബി ഡോളിനെ പോലെ ആയി മാറിയതെന്ന് ചാർളിയും പറയുന്നു.
You may also like:ഫെയ്സ്ബുക്ക് സുഹൃത്തിനെ കാണാൻ നേപ്പാളിൽ നിന്നും മധ്യപ്രദേശിലെത്തി 16 കാരി; ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ച് യുവാവ്
അദ്ദേഹമാണ് തന്റെ സൗന്ദര്യ ചികിത്സയ്ക്കായി പണം മുടക്കിയത്. പ്ലാസ്റ്ററിങ് ബിസിനസ് നടത്തുന്ന റോസ് ഭാര്യയ്ക്ക് വേണ്ടി ഇനിയും പണം മുടക്കാൻ ഒരുക്കമാണ്. ചാർളിയുടെ മൂക്കിൽ നടക്കാനിരിക്കുന്ന പ്ലാസ്റ്റിക് സർജറിക്ക് വേണ്ടി പണം മുടക്കാനുള്ള ഒരുക്കത്തിലാണ് റോസ്. ഡിസംബറിലെ മൂക്കിലെ ശസ്ത്രക്രിയ.
മൂക്കിലെ സർജറിക്ക് ശേഷം കൂടുതൽ സുന്ദരിയാകുമെന്നാണ് ചാർളിയുടെ പ്രതീക്ഷ. ഇപ്പോഴത്തെ ലുക്കിൽ നൂറ് ശതമാനം സന്തോഷവതിയല്ലെങ്കിലും അടുത്ത വർഷത്തോടെ കൂടുതൽ സുന്ദരിയാകുമെന്ന് ചാർളി പ്രതീക്ഷിക്കുന്നു. മൂക്ക് ശരിയായാൽ ചുണ്ടിലും താടിയെല്ലിലും കവളുകളിലും അൽപ്പം ടച്ച് അപ്പ് കൂടി നടത്തും.
പല്ലുകളും മാറിടങ്ങളും തനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകിയെന്ന് ചാർളി പറയുന്നു. മുമ്പ് ചിരിക്കാനോ ബിക്കിനി ധരിക്കാനോ തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. ഇപ്പോൾ പുതിയൊരു മനുഷ്യനായതുപോലെ തോന്നുന്നുവെന്ന് ചാർളി.