ഫെയ്സ്ബുക്ക് സുഹൃത്തിനെ കാണാൻ നേപ്പാളിൽ നിന്നും മധ്യപ്രദേശിലെത്തി 16 കാരി; ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ച് യുവാവ്
- Published by:Naseeba TC
- news18-malayalam
Last Updated:
കാഠ്മണ്ഡുവിൽ നിന്ന് വിമാന മാർഗം ഇന്ത്യയിലെത്തി നിരവധി നാടുകളിലൂടെ ബസിൽ യാത്ര ചെയ്താണ് ഒടുവിൽ മധ്യപ്രദേശിൽ എത്തിയത്.
സോഷ്യൽമീഡിയയിലൂടെ സുഹൃത്തായ യുവാവിനെ കാണാൻ നേപ്പാളിൽ നിന്നും മധ്യപ്രദേശിലേക്ക് യാത്ര ചെയ്ത് പതിനാറു കാരി. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട മധ്യപ്രദേശ് സ്വദേശിയായ ഇരുപതുകാരനെ തേടിയാണ് പെൺകുട്ടി എത്തിയത്. രണ്ട് വർഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്.
കാണ്ഠ്മണ്ഡു സ്വദേശിയായ പതിനാറു വയസ്സുള്ള പെൺകുട്ടി വിമാന മാർഗം ഇന്ത്യയിലെത്തി നിരവധി നാടുകളിലൂടെ ബസിൽ യാത്ര ചെയ്താണ് ഒടുവിൽ മധ്യപ്രദേശിൽ എത്തിയത്.
You may also like:50 വീടുകൾ, 20 ആഡംബര കാറുകൾ, കുടിക്കുന്നത് 29 കോടിയുടെ വൈൻ; കഞ്ചാവ് വിറ്റ് ശതകോടീശ്വരനായ യുവാവിന്റെ ജീവിതം ഇങ്ങനെ
മധ്യപ്രദേശിലെ സെഹോർ ജില്ലയിലുള്ള ആഷ്ത ടൗണിലാണ് യുവാവ് താമസിക്കുന്നത്. ഇവിടെ മെഡിക്കൽ സ്റ്റോറിൽ ജീവനക്കാരനാണ് ഇയാൾ. യുവാവിനെ അറിയിക്കാതെയാണ് പെൺകുട്ടി ഇത്ര ദൂരം യാത്ര ചെയ്ത് എത്തിയത്.
advertisement
പെൺകുട്ടിയെ കണ്ട് അമ്പരന്ന യുവാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് പെൺകുട്ടിയെ ഭോപ്പാലിലെ ശിശുക്ഷേമ സമിതിക്ക് കൈമാറി. കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പെൺകുട്ടിയെ നേപ്പാളിലേക്ക് തിരിച്ചയക്കാനുള്ള ഒരുക്കത്തിലാണ് ശിശുക്ഷേമ സമിതി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 30, 2020 10:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഫെയ്സ്ബുക്ക് സുഹൃത്തിനെ കാണാൻ നേപ്പാളിൽ നിന്നും മധ്യപ്രദേശിലെത്തി 16 കാരി; ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ച് യുവാവ്