TRENDING:

മുന്നറിയിപ്പുകൾ അവഗണിച്ച് ഫോട്ടോ എടുക്കൽ; യുവതിക്ക് നേരെ പാഞ്ഞടുത്ത് കരടി

Last Updated:

യുവതി അടുത്ത് എത്തിയതോടെ കരടികളിൽ ഒന്ന് യുവതിക്ക് നേരെ പാഞ്ഞടുക്കുന്നത് കാണാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുന്നറിയിപ്പുകൾ അവഗണിച്ച് കരടികളുടെ അടുത്തേക്ക് പോയ യുവതിക്ക് നേരെ പാഞ്ഞടുത്ത് കരടി. അമേരിക്കയിലെ യെല്ലോസ്റ്റോൺ ദേശീയ പാർക്കിലാണ് സംഭവം. പാർക്കിലെ നിയന്ത്രണങ്ങൾ മറികടന്ന യുവതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാണ്. ദേശീയ പാർക്കിൽ വന്യമൃഗങ്ങളെ കാണുമ്പോൾ 100 മീറ്ററെങ്കിലും അകലം പാലിക്കണം എന്നാണ് മുന്നറിയിപ്പുള്ളത്. എന്നാൽ ഇത് ലംഘിച്ച യുവതി രണ്ട് കുട്ടികളുമായി നിൽക്കുന്ന കരടിയുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു. മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുന്നതിനാണ് ഇവർ കരടികളുടെ സമീപത്തേക്ക് എത്തിയത്. യുവതി അടുത്ത് എത്തിയതോടെ കരടികളിൽ ഒന്ന് യുവതിക്ക് നേരെ പാഞ്ഞടുക്കുന്നത് കാണാം. ഇതോടെ ഭയപ്പെട്ട യുവതി പിന്നോട്ട് തന്നെ പോകുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.
Video grab of woman and the grizzly bear.
Video grab of woman and the grizzly bear.
advertisement

മറ്റൊരു വിനോദ സഞ്ചാരിയാണ് ഈ വീഡിയോ മൊബൈലിൽ പകർത്തുകയും പിന്നീട് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യുകയും ചെയ്തത്. ശേഷം ഇതേ വീഡിയോ ജനങ്ങളോടുള്ള അഭ്യർത്ഥനയായി യെല്ലോസ്റ്റോൺ ദേശീയ പാർക്കിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലും പങ്കുവെച്ചു.

Also Read 138 കിലോയിൽ നിന്ന് 43 കിലോ ശരീരഭാരം കുറച്ച് ഐപിഎസുകാരൻ; വൈറൽ കുറിപ്പ് വായിക്കാം

മെയ് 10 ന് വൈകീട്ട് 4.45 ഓടെ ഒരു പെൺ കരടിയും അതിൻ്റെ രണ്ട് കുട്ടികളും നിൽക്കുന്നതിൻ്റെ തൊട്ടടുത്തേക്ക് മുന്നറിയിപ്പുകൾ അവഗണിച്ച് യുവതി എത്തിയെന്നും. കരടി ഇവർക്ക് നേരെ പാഞ്ഞടുത്തതോടെ യുവതി പിന്നോട്ട് പോയെന്നും യെല്ലോസ്റ്റോൺ ദേശീയ പാർക്ക് പങ്കുവെച്ച വീഡിയോക്ക് ഒപ്പമുള്ള കുറിപ്പിൽ പറയുന്നു. യുവതിയ കണ്ടെത്തനായി ജനങ്ങളുടെ സഹായവും പോസ്റ്റിൽ തേടുന്നുണ്ട്.

advertisement

Also Read എവറസ്റ്റ് കൊടുമുടി കീഴടക്കിയ അന്ധനായ ആദ്യ ഏഷ്യക്കാരനായി മാറി സാങ് ഹോങ്

കറുത്ത വസ്ത്രം ധരിച്ച 30 വയസിനടുത്ത് പ്രായം തോന്നിക്കുന്ന ചെമ്പൻ മുടിയുള്ള യുവതിയാണ് നിയമ ലംഘനം നടത്തിയിരിക്കുന്നത്. അന്നേ ദിവസം പാർക്ക് സന്ദർശിച്ചവരോ ഈ യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവരോ തങ്ങളെ അറിയിക്കണമെന്ന് പോസ്റ്റ് വിശദീകരിക്കുന്നു. വിവരങ്ങൾ നൽകുന്നവരുടെ പേര് ഉൾപ്പടെയുള്ളവ പുറത്ത് പറയില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. പാർക്ക് അധികൃതർ വിവിധ സോഷ്യൽ മീഡിയകളിൽ അഭ്യർത്ഥന പോസ്റ്റ് ചെയ്തിട്ടുണ്ട്.

advertisement

Also Read അഞ്ചാം ശ്രമം പാഴായില്ല; സിവിൽ സർവ്വീസ് സ്വപ്നം കാണുന്നവർക്ക് പ്രചോദനമായി യുവാവിന്റെ വിജയകഥ

അതേസമയം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ധാരാളം പേരാണ് ഇതിനോടകം കണ്ടത്. യുവതിക്ക് നേരെ വലിയ വിമർശനവും ഉയർന്നു. മൃഗശാലയിലേത് പോലെ ദേശീയ പാർക്കിൽ പെരുമാറരുത് എന്നായിരുന്നു ചിലരുടെ അഭിപ്രായം. വളരെ അപക്വമായ പ്രവൃത്തിയാണ് യുവതി നടത്തിയതെന്നും വിമർശനം ഉയർന്നു.

advertisement

പാർക്കിൽ കാഴ്ച്ചക്കായി എത്തുന്ന ആളുകൾ ഭാവിയിൽ ഇത്തരം കാര്യങ്ങൾ ചെയ്യാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കും എന്ന് അധികൃതർ യുഎസ് ടുഡേ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടാൽ നൽകിയിട്ടുള്ള മാർഗ നിർദേശങ്ങൾ പാർക്കിൽ എത്തുന്ന വിനോദ സഞ്ചാരികൾ പാലിക്കാൻ തയ്യാറാകണം എന്നും അധികൃതർ പറഞ്ഞു. ഏപ്രലിൽ ഇതേ പാർക്കിൽ എത്തിയ വിനോദ സഞ്ചാരി കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റ് മരണപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
മുന്നറിയിപ്പുകൾ അവഗണിച്ച് ഫോട്ടോ എടുക്കൽ; യുവതിക്ക് നേരെ പാഞ്ഞടുത്ത് കരടി
Open in App
Home
Video
Impact Shorts
Web Stories