138 കിലോയിൽ നിന്ന് 43 കിലോ ശരീരഭാരം കുറച്ച് ഐപിഎസുകാരൻ; വൈറൽ കുറിപ്പ് വായിക്കാം

Last Updated:

പോലീസ് അക്കാദമിയിലെ പരിശീലനം വളരെ വലിയ അളവിലുള്ള തന്റെ ശരീര ഭാരം കുറയ്ക്കാൻ സഹായിച്ചതെങ്ങനെയെന്ന് കുക്രലെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പറയുന്നത്.

Image Credits: Instagram/@lensefreaklucky
Image Credits: Instagram/@lensefreaklucky
വിവേക് രാജ് സിംഗ് കുക്രെലെ എന്ന എട്ടാം ക്ലാസുകാരന്റെ ഭാരം അന്ന് 88 കിലോഗ്രാം ആയിരുന്നു. അന്ന് ശരീര ഭാരം നോക്കിയ കുക്രെലെ പിന്നീട് നോക്കിയതേയില്ല. വർഷങ്ങൾക്കുശേഷം, ഐപിഎസും നേടി നാഷണൽ പോലീസ് അക്കാദമിയിൽ പരിശീലനത്തിനായി ചേർന്നപ്പോളാണ് കുക്രലെ വീണ്ടും ഭാരം പരിശോധിച്ചത്, 134 കിലോഗ്രാം!
പോലീസ് അക്കാദമിയിലെ പരിശീലനം വളരെ വലിയ അളവിലുള്ള തന്റെ ശരീര ഭാരം കുറയ്ക്കാൻ സഹായിച്ചതെങ്ങനെയെന്ന് കുക്രലെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നു. നാഷണൽ പോലീസ് അക്കാദമിയിലെ 46 ആഴ്ചത്തെ കഠിന പരിശീലനം 134 കിലോയിൽ നിന്നും 104 ആയി കുറക്കാൻ സഹായിച്ചുവെന്നും അത് തനിക്ക് വളരെ വലിയൊരു നേട്ടമായി തോന്നിയെന്നുമാണ് കുക്രെലെ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
advertisement
പക്ഷേ, കുക്രേലിന്റെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ശ്രമം ജോലിയിൽ കയറി ആദ്യ ദിവസങ്ങളിൽത്തന്നെ നി‍ർത്തേണ്ടി വന്നു. ബീഹാറിലെ നക്സൽ സാന്നിധ്യമുള്ള പ്രധേശത്തായിരുന്നു ആദ്യ പോസ്റ്റിംഗ്. അതുകൊണ്ട് തന്നെ വണ്ണം കുറക്കുന്നതിനായുള്ള ശ്രമങ്ങൾ അധികനാൾ അവിടെ നിന്ന് ചെയ്യാൻ കഴിഞ്ഞില്ല. അവസാനം പോലീസ് അക്കാദമയിൽ ചെന്നപ്പോൾ ഉണ്ടായിരുന്ന 134 കിലോയിൽ നിന്നും പിന്നെയും നാല് കിലോയും കൂടെ അധികമായി 138 കിലോയിൽ എത്തി.
advertisement
advertisement
കുക്രെലെ പറയുന്നതനുസരിച്ച്, തന്റെ ശരീരഭാരം വർഷങ്ങളായി വ‍ർധിക്കുന്നതിന്റെ പ്രധാന കാരണം ഭക്ഷണ ശീലമായിരുന്നു. അടിസ്ഥാനപരമായി ഞാൻ ഒരു ഭക്ഷണ പ്രിയനാണ്. ഞാൻ ധാരാളം ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. ‘ഖാന ഫിക്ന നഹി ചാഹിയേ’ (ഭക്ഷണം പാഴാക്കരുത്) എന്നത് എല്ലായ്പ്പോഴും എന്റെ മുദ്രാവാക്യമായിരുന്നു. വിശപ്പില്ലെങ്കിൽ പോലും ഭക്ഷണം കഴിക്കുക എന്നത് ഒരു ശീലമായിരുന്നു. വയറ് നിറഞ്ഞിട്ടു പോലും ഭക്ഷണം കഴിച്ചതിനേക്കുറിച്ചോ‍‍ർത്ത് ഞാൻ ഇപ്പോൾ പശ്ചാത്തപിക്കുകയാണെന്നും കുക്രെലെ പറയുന്നു.
advertisement
കുക്രേലെ തന്റെ ഒരു ജോലിക്കിടെ നടക്കാൻ തുടങ്ങി. നടത്തം തന്റെ ജീവിതത്തിന്റെ ഭാഗമായപ്പോൾ, ശരീരഭാരവും കുറയാൻ തുടങ്ങിയെന്ന് കുക്രെലെ പറയുന്നു. നടക്കുന്നതിനിടയിൽ കുക്രെലെ ഉപയോഗിച്ചിരുന്ന ഒരു മൊബൈൽ ആപ്ലിക്കേഷൻ ആയിരുന്നു ‘സ്റ്റെപ്പ് സെറ്റ് ഗോ’. ഇത് വെറുതേ നടക്കുന്നതു കൂടാതെ ദിവസേനയുള്ള നടത്തത്തിലെ സ്ഥിരത നിലനിർത്താനും സഹായിച്ചു. കൂടാതെ ശരീരഭാരം കുറക്കുന്നതിനായി ആവശ്യത്തിനുള്ള ഭക്ഷണം കഴിക്കലും ആരോഗ്യകരമായ ഭക്ഷണങ്ങളും തിരഞ്ഞെടുക്കുകയും ചെയ്തു.
ക്രമേണ ഭാരം കുറയ്ക്കുന്നത് കൂടാതെ ആരോഗ്യത്തിനായി വ്യായാമങ്ങളും, കൃത്യമായതും ആരോഗ്യകരമായതുമായ ഭക്ഷണ ക്രമവും ആരംഭിച്ചു. ഇതെല്ലാം ശരീരഭാരം കുറയ്ക്കുന്നതിനും സഹായിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഇപ്പോൾ ഒരു 'ക്വാണ്ടിഫൈഡ് ഡയറ്റ്' ആരംഭിച്ചു. ഇത് ശരീരത്തെ കൂടുതൽ മികച്ചതാക്കാനും മികച്ച രൂപം നൽകാനും സഹായിക്കുന്നുവെന്നും കുക്രെലെ പറഞ്ഞു. ഇതുവരെ 43 കിലോഗ്രാം
advertisement
ഭാരമാണ് കുക്രെലെ കുറച്ചത്. മികച്ച ശരീര ആകൃതി നിലനിർത്തുകയാണ് തൻ്റെ ഇപ്പോഴത്തെ ആഗ്രഹമെന്നും കുക്രെലെ പറയുന്നു.
കുക്രേലിന്റെ ഈ ശരീരഭാരം കുറയ്ക്കാനുള്ള യാത്ര, അമിതവണ്ണംകൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്ന പലർക്കും പ്രചോദനാത്മകമായ ഒന്നാണ്. ശരീരഭാരം കുറച്ചതിലൂടെ കുക്രെലെ കൂടുതൽ ആരോഗ്യവാനായി മാറുകയും ജീവിതശൈലി രോഗമായ രക്തസമ്മർദ്ദത്തിനും കുറവു വന്നിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
138 കിലോയിൽ നിന്ന് 43 കിലോ ശരീരഭാരം കുറച്ച് ഐപിഎസുകാരൻ; വൈറൽ കുറിപ്പ് വായിക്കാം
Next Article
advertisement
തിരുവനന്തപുരം കോർപറേഷൻ സിപിഎം കൗൺസിലർ രാജിവച്ചു; നടപടി കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്തുവന്നതിനേത്തുടർന്ന്
തിരുവനന്തപുരം കോർപറേഷൻ സിപിഎം കൗൺസിലർ രാജിവച്ചു; നടപടി കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്തുവന്നതിനേത്തുടർന്ന്
  • മുട്ടത്തറ കൗൺസിലർ ബി. രാജേന്ദ്രൻ കൈക്കൂലി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് രാജിവച്ചു.

  • സിപിഎം പ്രാദേശിക നേതാവായ രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചു.

  • കൈക്കൂലി വിവാദത്തിൽ ബിജെപി പ്രതിഷേധം ശക്തമാക്കുമെന്ന് നേതാവ് വി വി രാജേഷ്.

View All
advertisement