അഞ്ചാം ശ്രമം പാഴായില്ല; സിവിൽ സർവ്വീസ് സ്വപ്നം കാണുന്നവർക്ക് പ്രചോദനമായി യുവാവിന്റെ വിജയകഥ

Last Updated:

സ്ഥിരമായ പരിശ്രമവും കഠിനാധ്വാനവുമാണ് സന്തോഷിനെ തന്റെ ലക്ഷ്യത്തിൽ എത്താൻ സഹായിച്ചത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
പ്രൊവിൻഷ്യൽ സിവിൽ സർവീസ് (പിസിഎസ്) പരീക്ഷയ്ക്കായി നടത്തിയ അഞ്ചാമത്തെ ശ്രമം പാഴായില്ല. സിവിൽ സർവ്വീസ് സ്വപ്നം കാണുന്നവർക്ക് പ്രചോദനമായി വിജയം കൈപ്പിടിയിലൊതുക്കിയ സന്തോഷ് കുമാർ ജാഗ്രാമിന്റെ കഥയറിയാം. ഒരു സാധാരണ കുടുംബത്തിലാണ് സന്തോഷ് കുമാർ ജനിച്ചത്. പല തവണ ഭാഗ്യം കടാക്ഷിച്ചില്ലെങ്കിലും അർപ്പണബോധത്തോടും കഠിനാധ്വാനത്തോടും കൂടിയുള്ള പഠനമാണ് സന്തോഷിനെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്.
പിതാവ് നാഥി സിംഗ് ഉത്തർപ്രദേശ് പോലീസിൽ കോൺസ്റ്റബിളായിരുന്നു. യു‌പിയുടെ ബുലന്ദ്‌ഷഹറിലെ പോളദ്‌പൂർ ഗ്രാമത്തിൽ നിന്നുള്ള സന്തോഷ് 2003ൽ പിതാവിന്റെ ജോലിയ്ക്ക് ചില പ്രശ്നങ്ങൾ വന്നപ്പോഴാണ് ഇന്ത്യൻ ഭരണ സംവിധാനത്തിൽ ചേരാൻ തീരുമാനിച്ചത്. പിതാവിന്റെ ശമ്പളമായിരുന്നു സന്തോഷിന്റെ കുടുംബത്തിന്റെ ഏക ആശ്രയം. എന്നാൽ, 2003ൽ, പിതാവിന്റെ ജോലിയ്ക്ക് ചില പ്രശ്നങ്ങൾ ഉണ്ടായപ്പോൾ കുടുംബത്തിന് മാസങ്ങളോളം സാമ്പത്തികമായും മാനസികമായും പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നു. ആ സമയത്താണ് സമൂഹത്തിൽ 'ഭരണ വ്യവസ്ഥ'യുടെ പങ്ക് മനസിലാക്കുകയും അതിന്റെ ഭാഗമാകുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തതെന്ന് സന്തോഷ് കുമാർ പറയുന്നു.
advertisement
സ്ഥിരമായ പരിശ്രമവും കഠിനാധ്വാനവുമാണ് സന്തോഷിനെ തന്റെ ലക്ഷ്യത്തിൽ എത്താൻ സഹായിച്ചത്. വിജയം കൈവരിക്കാനുള്ള സന്തോഷിന്റെ പരിശ്രമം സിവിൽ സർവീസ് സ്വപ്നം കാണുന്ന എല്ലാ ചെറുപ്പക്കാർക്കും ഒരു പാഠമാണ്.
സന്തോഷ് 2002 ൽ ബിരുദം പൂർത്തിയാക്കി. അന്നു മുതൽ സിവിൽ സർവീസിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. 2003 ൽ ആദ്യമായി സിവിൽ സർവീസ് പരീക്ഷ എഴുതിയ അദ്ദേഹം മെയിൻസ് വരെ എത്തി. 2004 ൽ അദ്ദേഹം രണ്ടാമത്തെ ശ്രമം നടത്തിയെങ്കിലും ഫലം മുമ്പത്തെ ശ്രമം പോലെ തന്നെ തുടർന്നു. 2005 ലെ മൂന്നാമത്തെ ശ്രമത്തിൽ അദ്ദേഹം ഇന്റർവ്യൂ റൗണ്ടിലെത്തി. രണ്ടു വർഷത്തെ ഇടവേള എടുത്ത അദ്ദേഹം 2007 ൽ നാലാം തവണയും ശ്രമിച്ചു. വീണ്ടും പരാജയപ്പെട്ടു. എന്നാൽ തോറ്റു പിന്മാറാൻ സന്തോഷിന് മനസ്സില്ലായിരുന്നു.
advertisement
2008 ൽ അഞ്ചാം തവണ സിവിൽ സർവീസ് പരീക്ഷയ്ക്ക് വീണ്ടും ശ്രമിച്ചു, ഇത്തവണ അദ്ദേഹം വിജയിച്ചു. അവസാന ഫലം 2011 ൽ പ്രഖ്യാപിച്ചു. അതിൽ അദ്ദേഹം പി‌സി‌എസ് വിജയിക്കുകയും 56-ാം റാങ്ക് നേടുകയും ചെയ്തു. സന്തോഷിന്റെ ആദ്യ പോസ്റ്റിംഗ് നടന്നത് 2011ൽ യുപിയിലെ കഷ്ഗഞ്ച് ജില്ലയിലെ തെഹ്‌സീൽദാറിലാണ്.
ഇതിനുമുമ്പ് 2006 ൽ ഗാസിയാബാദിലെ ഗവൺമെന്റ് ഇന്റർ കോളേജിൽ ലക്ചററായി പ്രവർത്തിച്ചിരുന്നു. സന്തോഷിന്റെ ഈ യാത്രയിൽ എന്നും സുഹൃത്തുക്കളും കുടുംബവും ഒപ്പമുണ്ടായിരുന്നു. പല തവണ പരാജയപ്പെട്ടപ്പോഴും സന്തോഷിന് മനോധൈര്യം നൽകിയത് ഇവരായിരുന്നു.
advertisement
ആദ്യമായി സെൻട്രൽ സുപ്പീരിയർ സർവ്വീസസ് പരീക്ഷയിൽ വിജയിച്ച് പാകിസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിൽ ഇടം നേടിയ ഹിന്ദു യുവതിയുടെ വാ‍ർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. ഡോക്ടറായ സന രാംചന്ദാണ് തിളക്കമേറിയ ഈ നേട്ടം കൈവരിച്ചത്.
Keywords: Civil Service, Exam, Inspiration, UP, സിവിൽ സർവ്വീസ്, പരീക്ഷ, പ്രചോദനം
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അഞ്ചാം ശ്രമം പാഴായില്ല; സിവിൽ സർവ്വീസ് സ്വപ്നം കാണുന്നവർക്ക് പ്രചോദനമായി യുവാവിന്റെ വിജയകഥ
Next Article
advertisement
Love Horoscope December 3 | ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
  • മേടം രാശിക്കാർക്ക് പങ്കാളിയോട് അനിശ്ചിതത്വം പരിഹരിക്കാൻ ശ്രമിക്കുക.

  • ഇടവം രാശിക്കാർക്ക് പ്രണയത്തിൽ പോസിറ്റീവ് ദിവസം

  • കന്നി രാശിക്കാർക്ക് സന്തോഷകരമായ പ്രണയദിനം

View All
advertisement