കോടീശ്വരനാണെന്നു അവകാശപ്പെട്ടാണ് ലിന്‍ എന്ന യുവാവ് ഡേറ്റിങ് ആപ്പിലൂടെ യാങ്ങിനെ പരിചയപ്പെട്ടത്. പരിചയപ്പെട്ടതോടെ ഇരുവരും പര്‌സപരം കാണാന്‍ തീരുമാനിച്ചു. കോടീശ്വരനായ യുവാവല്ലേ, ആദ്യമായി കാണുന്നത് സ്ഥലത്തെ ഏറ്റവും ആഢംബരമുള്ള റസ്റ്റോറന്റിൽ തന്നെ ആയിക്കോട്ടെയെന്ന് യാങ് കരുതി.
സീജിയാങ്ങിലെ ആഢംബര റസ്റ്റോറന്റിൽ യുവാവിനെ കാണാൻ നിശ്ചയിച്ച ദിവസം കൃത്യസമയത്തു തന്നെ യാങ് എത്തുകയും ചെയ്തു. എന്നാൽ യാങ്ങിനെ ആദ്യമായി നേരിൽ കണ്ട യുവാവ് മോശം രീതിയിലായിരുന്നു പെരുമാറിയത്. മാറിടത്തിൽ കയറിപ്പിടിച്ച ലിന്നിനെ യാങ് ശാസിച്ചു.
advertisement
ശേഷം ഇരുവരും ഭക്ഷണം ഓർഡർ ചെയ്തു. വില കൂടിയ വൈൻ ആയിരുന്നു യാങ് ഓർഡർ ചെയ്തത്. ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ ബിൽ എത്തിയപ്പോൾ സാർവദേശീയമായ ആ അടവ് യുവാവ് പുറത്തെടുത്തു. വയറിന് സുഖമില്ലെന്നും ശുചിമുറിയിൽ പോയി വരാമെന്നും പറഞ്ഞ ലിൻ യാങ്ങിനെ അറിയിച്ചു.
You may also like:പതിറ്റാണ്ടു നീണ്ട നിധിവേട്ട; ഒടുവിൽ ഏഴ് കോടിയോളം രൂപയുടെ നിധി ലഭിച്ചത് വിദ്യാർത്ഥിക്ക്
സംശയമൊന്നും തോന്നാതിരുന്ന യാങ് യുവാവിനെ കാത്ത് റസ്റ്റോറന്റിൽ ഇരിപ്പായി. കാത്തിരുന്ന് കാത്തിരുന്ന് മണിക്കൂർ ഒന്ന് കഴിഞ്ഞു. പിന്നീടാണ് കോടീശ്വരനെന്ന് അവകാശപ്പെട്ട യുവാവ് സ്ഥലം വിട്ടകാര്യം യാങ് അറിയുന്നത്. 2.2 ലക്ഷം രൂപയാണ് റസ്റ്റോറന്റിൽ നിന്നും കിട്ടിയ ബിൽ. ബിൽ കണ്ടതോടെ ലിൻ മെല്ലെ തടിയൂരുകയായിരുന്നു.
You may also like:അമ്മയുടെ പേര് 'സണ്ണി ലിയോണി', അച്ഛൻ 'ഇമ്രാൻ ഹാഷ്മി'; അഡ്മിറ്റ് കാർഡിൽ വിദ്യാർത്ഥി നൽകിയത് ഇങ്ങനെ
യുവാവ് പോയതോടെ 2.2 ലക്ഷം രൂപ അടക്കേണ്ട അവസ്ഥയിലായി യാങ്. ഭാഗ്യത്തിന് വിലകൂടിയ വൈൻ കുപ്പി തുറക്കാതിരുന്നാൽ അതിന്റെ പണം നൽകേണ്ടി വന്നില്ല. ബാക്കി ബില്‍ അടക്കേണ്ടിയും വന്നു.
കോടീശ്വരനാണെന്ന് പറയുന്ന ലിന്നിന്റെ യഥാര്‍ത്ഥത്തില്‍ ഒരു സെക്കന്‍ഡ് ഹാന്‍ കാര്‍ ഷോറൂമിലെ ജീവനക്കാരനാണെന്നാണ് പിന്നീടുള്ള അന്വേഷണത്തിൽ യാങ് കണ്ടെത്തിയത്
