അൽപ്പം പഴക്കം ചെന്ന പോസ്റ്റ് കാർഡാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലായി. ആദ്യ കാഴ്ച്ചയിൽ കൂടുതൽ ഒന്നും ആലോചിച്ചിരുന്നു. പഴയൊരു കത്താണല്ലോ തന്റെ മെയിൽബോക്സിൽ കിടക്കുന്നത് എന്ന് മാത്രമാണ് ചിന്തിച്ചതെന്ന് ബ്രിട്ടനി പറയുന്നു.
മങ്ങിയ എഴുത്തിൽ പോസ്റ്റ്കാർഡിൽ ഒട്ടിച്ച സ്റ്റാമ്പിലുള്ള തീയ്യതി കണ്ടപ്പോൾ ശരിക്കും അമ്പരന്നു. 1920 ഒക്ടോബർ 29 എന്നാണ് മങ്ങിയ പച്ചനിറത്തിലുള്ള മഷിയിൽ എഴുതിയിരിക്കുന്നത്. സെപ്റ്റംബർ എട്ടിനാണ് ബ്രിട്ടനിക്ക് കത്ത് ലഭിക്കുന്നത്.
ഹാലോവീൻ ചിത്രങ്ങൾ പതിച്ചാണ് കത്തിന്റെ മുൻവശമുള്ളത്. ഒരു കറുത്ത പൂച്ചയും മത്തങ്ങയും മൂങ്ങയ്ക്കൊപ്പം ചൂലും പിടിച്ച് നിൽക്കുന്ന മന്ത്രവാദിയുമാണ് ചിത്രത്തിലുള്ളത്. Witch "would you rather be . . . a goose or a pumpkin-head?" എന്ന കുറിപ്പുമുണ്ട്.
advertisement
You may also like:Viral Vdeo| തിരക്കേറിയ ഹൈവേയിൽ പറന്നിറങ്ങി വിമാനം; വൻ ദുരന്തം ഒഴിവായത് തലനാരിയഴ്ക്ക്
മിസിസ് റോയ് മക്ക് ക്വീൻ എന്നയാളുടെ അഡ്രസാണ് കത്തിലുണ്ടായിരുന്നത്. ഏതോ ബന്ധുവിന് ആരോ അയച്ച കത്താണെന്നാണ് ബ്രിട്ടനിയുടെ അനുമാനം. ഇനി കത്തിലെ ഉള്ളടക്കത്തിലേക്ക് വരാം,
"ഡിയർ കസിൻ, ഞങ്ങൾ സുഖമായി ഇരിക്കുന്നു. പക്ഷേ അമ്മയ്ക്ക് മുട്ടുവേദന കൂടിയിട്ടുണ്ട്. ഇവിടെ കൊടും തണുപ്പാണ്". എന്നാണ് കത്തിൽ ആദ്യം പറഞ്ഞിരിക്കുന്നത്. വിശേഷങ്ങളെല്ലാം പറഞ്ഞ് ഒടുവിൽ മറുപടി എഴുതാൻ മറക്കരുത് എന്നും പറഞ്ഞ് കത്ത് അവസാനിക്കുന്നു. "റോയിയുടെ പാന്റ് ശരിയാക്കി കിട്ടിയോ" എന്നും അന്വേഷിക്കുന്നുണ്ട്.
You may also like:കഞ്ചാവ് ഉപയോഗത്തിന് അനുകൂലമായ നിലപാടുമായി ഇന്ത്യ രാജ്യാന്തരതലത്തിൽ
കത്ത് വായിച്ച് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ് തോന്നിയതെന്ന് ബ്രിട്ടനി പറയുന്നു. കത്തിന്റെ ഉടമയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം ബ്രിട്ടനി തുടങ്ങി. ഇതിനായി ഒരു ഫെയ്സ്ബുക്ക് പേജിൽ ബ്രിട്ടനി കത്തും കത്തിലെ അഡ്രസും പങ്കുവെച്ചു.
ആറായിരം പേർ മാത്രമുള്ള പേജിൽ കത്ത് പെട്ടെന്ന് വൈറലായി. പേജിലെ മറ്റ് അംഗങ്ങളും കത്തിലെ അഡ്രസിലുള്ള ആളുകളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.
You may also like:കര്‍ഷക സമരത്തിന് കനേഡിയന്‍ പ്രധാനമന്ത്രിയുടെ പിന്തുണ; കാനഡയുടെ നേതൃത്വത്തിലുള്ള കോവിഡ് യോഗം ബഹിഷ്‌കരിച്ച് ഇന്ത്യ
നൂറ് വർഷം മുമ്പ് പോസ്റ്റ് ചെയ്ത കത്ത് എങ്ങനെയോ ബ്രിട്ടനിയുടെ മെയിൽ ബോക്സിൽ വന്നുപെട്ടതാണ്. അതെന്തായാലും താൻ ഒരു നിയോഗമായിരിക്കുമെന്നാണ് യുവതി കരുതുന്നത്. ബ്രിട്ടനിയെ സഹായിക്കാൻ സ്ഥലത്തെ പബ്ലിക് ലൈബ്രറിയിലെ ജീവനക്കാരനായ റോബി പീറ്റേഴ്സും രംഗത്തെത്തി.
കത്തിൽ പറയുന്ന റോയ് മക്ക് ക്വീൻ കാനഡക്കാരിയാണെന്നാണ് റോബിയുടെ കണ്ടെത്തൽ. 1887 ൽ കാനഡയിൽ നിന്നും യുഎസിൽ എത്തിയതാണ് റോയ് മക്ക് ക്വീൻ. കത്ത് അയച്ച കാലയളവിൽ റോയ് നോറ മുർഡോക്ക് എന്നയാളെ വിവാഹം ചെയ്തിരുന്നു. നോറയുടെ സഹോദരിയുടെ മകളായ ഫ്ലോസി ആയിരിക്കും കത്തെഴുതിയത് എന്നാണ് കരുതുന്നത്.
You may also like:നൂറ് വർഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയാൻ പൊളിച്ചു; കിട്ടിയത് നൂറ് വർഷം പഴക്കമുള്ള മദ്യക്കുപ്പികൾ
സെൻസസ് രേഖകളും മരണ രേഖകളും വിവാഹ രേഖകളും തുടങ്ങി കണ്ടെത്താവുന്നതെല്ലാം പരിശോധിച്ചാണ് റോബി പീറ്റേഴ്സ് ഇത്രയും വിവരങ്ങൾ കണ്ടെത്തിയത്. കത്തിൽ പറയുന്ന പേരുകളും സ്ഥലങ്ങളും വെച്ചായിരുന്നു അന്വേഷണം. അതിനാൽ അന്വേഷണം എളുപ്പമായെന്ന് റോബി.
ഇതിനകം റോയ് മക്ക് ക്വീന്റെ ഒരു ഫാമിലി ട്രീ റോബി നിർമിച്ചിട്ടുണ്ട്. തനിക്ക് ലഭിച്ച രേഖകൾ ശരിയാണെങ്കിൽ റോയിക്കും നോറയ്ക്കും കുട്ടികൾ ഇല്ലെന്നാണ് കരുതുന്നത്. ഫോസീ അവിവാഹിതയായിരുന്നിരിക്കാമെന്നും റോബി പറയുന്നു. അതിനാൽ തന്നെ ഇവരുടെ സന്തതി പരമ്പരകളെ കണ്ടെത്താനാകില്ല.
ബ്രിട്ടനിയെ സഹായിക്കാൻ ഷെറിൽ അക്കർമാൻ എന്ന സ്ത്രീയും രംഗത്തെത്തി. റോബിയുടെ കണ്ടെത്തലിനെ സാധൂകരിക്കുന്നതാണ് ഷെറിലിന്റെ അന്വേഷണവും. റോയ് മക്ക് ക്വീന്റെ ബന്ധുക്കളെ ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന അന്വേഷണത്തിലാണ് സംഘം. ഏതാണ്ട് അന്വേഷണം അവസാനഘട്ടത്തിലാണ്.
ഇത്രയുമൊക്കെ സാധിച്ചതിൽ ബ്രിട്ടനിക്കും സന്തോഷം. എങ്കിലും ഒരു ചോദ്യം മാത്രം ബാക്കി, നൂറ് വർഷം മുമ്പ് അയച്ച കത്ത് എങ്ങനെ തന്റെ മെയിൽ ബോക്സിൽ എത്തി.
