TRENDING:

ICSE, ISC Board results| ഐസിഎസ്ഇ പത്ത്, ഐ എസ് സി പന്ത്രണ്ട് ക്ലാസുകളുടെ ഫലം പ്രഖ്യാപിച്ചു

Last Updated:

പത്താം ക്ലാസില്‍ 99.98 ശതമാനവും പന്ത്രാണ്ടാം ക്ലാസില്‍ 99.76 ശതമാനവും പേര്‍ വിജയിച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ (സി ഐ എസ് സി ഇ) ഐ സി എസ് ഇ പത്താം ക്ലാസിന്റേയും ഐ എസ് സി പന്ത്രണ്ടാം ക്ലാസിന്റേയും ഫലം പ്രഖ്യാപിച്ചു. cisce.org, result.cisce.org എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. പത്താം ക്ലാസില്‍ 99.98 ശതമാനവും പന്ത്രാണ്ടാം ക്ലാസില്‍ 99.76 ശതമാനവും പേര്‍ വിജയിച്ചിട്ടുണ്ട്.
News18 Malayalam
News18 Malayalam
advertisement

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഈ വര്‍ഷം രണ്ടു ക്ലാസുകളിലേയും പരീക്ഷകള്‍ സി ഐ എസ് സി ഇ റദ്ദാക്കിയിരുന്നു. ബോര്‍ഡ് തീരുമാനിച്ച ഇതര മൂല്യനിര്‍ണ്ണയ നയം അടിസ്ഥാനമാക്കിയാണ് ഫലം പ്രഖ്യാപിച്ചിട്ടുള്ളത്. മുൻ വർഷങ്ങളിലെ പ്രകടനം വിലയിരുത്തിയാണ് ഇത്തവണ ഫലം തയാറാക്കിയത്. മുന്‍ വര്‍ഷങ്ങളിലേത് പോലെ മൂല്യനിർണയം പുനഃപരിശോധിക്കാനുള്ള അവസരം ഇത്തവണയുണ്ടാകില്ല. അതേ സമയം കണക്കുകൂട്ടലുകളിലെ പിശകുകളും മറ്റും പരിഹരിക്കുന്നതിന് ഒരു തര്‍ക്കപരിഹാര സംവിധാനമുണ്ടാകുമെന്നും ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് സെക്രട്ടറി ജെറി അരത്തൂണ്‍ അറിയിച്ചിരുന്നു.

advertisement

Also Read- ഇന്ത്യക്കായി മെഡല്‍ നേടിയ മീരാഭായ് ചാനുവിന്റെ വീട്ടുകാരും നാട്ടുകാരും വിജയാഹ്ലാദത്തില്‍

എസ്എംഎസ് വഴി ഫലം അറിയാൻ ഐ സി എസ് ഇ / ഐ എസ്‌ സി എന്നെഴുതി സ്പേസ് ഇട്ട ശേഷം 7 അക്ക യുണീക് ഐഡി രേഖപ്പെടുത്തി 09248082883 എന്ന നമ്പറിലേക്ക് സന്ദേശം അയയ്ക്കണം. ഓരോ വിഷയത്തിന്റെയും മാർക്ക് ലഭിക്കും.

മൂന്നു ലക്ഷത്തോളം കുട്ടികളാണ് പരീക്ഷ എഴുതിയത്. ആന്ധ്രപ്രദേശ്, ചത്തീസ്ഗഢ്, അസം, ചണ്ഡിഗഡ്, ഗോവ, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, മേഘാലയ, മണിപ്പൂർ, നാഗാലാൻഡ്, പുതുച്ചേരി, സിക്കിം, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ഐ സി എസ് ഇക്കും ഐ എസ് സിക്കും 100 ശതമാനം വിജയം നേടി. പരീക്ഷ നടത്താതെ സി ഐ എസ് സി ഇ ഫലം പ്രഖ്യാപിക്കുന്നത് ആദ്യമായാണ്. ഐ എസ് സി ഫലം തയാറാക്കിയത് കഴിഞ്ഞ ആറ് വർഷത്തെ കുട്ടികളുടെ പ്രകടനം വിലയിരുത്തിയാണ്. ഒൻപത്, പത്ത് ക്ലാസുകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഐ സി എസ് ഇ ഫലം തയാറാക്കിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary: The Council for the Indian School Certificate Examinations (CISCE) has declared both the class 10 or ICSE and class 12 or ISC results today, July 24. 99.98 students have cleared the ICSE, while 99.93 per cent ISC students have cleared the exam. The link to check their marks has been activated at cisce.org and results.cisce.org. Nearly 3 lakh students had registered for the exams.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
ICSE, ISC Board results| ഐസിഎസ്ഇ പത്ത്, ഐ എസ് സി പന്ത്രണ്ട് ക്ലാസുകളുടെ ഫലം പ്രഖ്യാപിച്ചു
Open in App
Home
Video
Impact Shorts
Web Stories