ഫലപ്രഖ്യാപനത്തിനു ശേഷം താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭിക്കുന്നതാണ്.
1. http://keralapareekshabhavan.in
2. https://sslcexam.kerala.gov.in
3. www.results.kite.kerala.gov.in
4. http://results.kerala.nic.in
5. www.prd.kerala.gov.in
6. www.sietkerala.gov.in
പരീക്ഷാ ഫലം അംഗീകരിക്കാന്‍ ചൊവ്വാഴ്ച പരീക്ഷാ ബോര്‍ഡ് യോഗം ചേരും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഏപ്രില്‍ എട്ടു മുതല്‍ 28 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടത്തിയത്.
അതേസമയം എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നേരത്തെ ഇതുസംബന്ധിച്ച് എസ് സി ഇ ആര്‍ ടി ശുപാര്‍ശ മുന്നോട്ടുവച്ചിരുന്നു.
advertisement
പ്രധാനമായും എസ് സി ഇ ആര്‍ ടി വ്യക്തമാക്കിയിരുന്നത് മുന്‍കാലങ്ങളിലെ കലാകായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കണമെന്നാണ്. എന്നാല്‍ ഇക്കാര്യത്തില്‍ വിരുദ്ധ നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചത്.
Also Read-NEET 2021 | നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന്; രജിസ്‌ട്രേഷന്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും
കോവിഡ് സാഹചര്യത്തില്‍ പരീക്ഷകള്‍ ഉദാരമായാണ് നടത്തിയത്. ഇത്തവണ ചോദ്യപേപ്പറില്‍ കൂടുതല്‍ ചോയ്‌സ് ഉണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിലപാട് സ്വീകരിച്ചത്.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിക്ക് അഭിപ്രായങ്ങള്‍ കൈമാറിയിരുന്നു. പരീക്ഷകള്‍ ഉദാരമായി നടത്തിയതിനാല്‍ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
ജൂണ്‍ ഏഴിന് ആരംഭിച്ച എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ 70 ക്യാമ്പുകളിലായി 12,000 അധ്യാപകരാണ് പങ്കെടുത്തത്.
