NEET 2021 | നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന്; രജിസ്‌ട്രേഷന്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും

Last Updated:

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുന്നത്.

News18 Malayalam
News18 Malayalam
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12 ന് നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ചൊവ്വാഴ്ച മുതല്‍ വൈകിട്ട് അഞ്ചു മുതല്‍ പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാമെന്നും മന്ത്രി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുന്നത്.
നേരത്തെ ഓഗസ്റ്റ് ഒന്നിന് പരീക്ഷ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. പരീക്ഷ നടക്കുന്ന നഗരങ്ങളുടെ എണ്ണം 155ല്‍ നിന്ന് 198 ആക്കി വര്‍ധിപ്പിച്ചു. പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണവും കൂട്ടും.
എല്ലാ വിദ്യാര്‍ഥികള്‍ക്കും മുഖാവരണം നല്‍കും. സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ ഉറപ്പുവരുത്തണമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. പരീക്ഷ ഹാളിലേക്ക് കടക്കാനും പുറത്തുപൊകാനും സമയക്രമം നിശ്ചയിക്കും.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നീറ്റ് പി ജി പരീക്ഷ മാറ്റി വെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് ഈ തീരുമാനം എടുത്തത്. നാലു മാസത്തേക്കാണ് പരീക്ഷ മാറ്റി വെച്ചിരിക്കുന്നത്. പുതിയ പരീക്ഷ തിയതി പരീക്ഷയ്ക്ക് ഒരു മാസം മുമ്പ് അറിയിക്കുമെന്നാണ് വിവരം.
advertisement
കുറഞ്ഞത് നാലു മാസത്തേക്ക് നീറ്റ് പി ജി പരീക്ഷ മാറ്റിവെക്കാനും ആഗസ്റ്റ് 31ന് പരീക്ഷ നടത്തേണ്ട സാഹചര്യമില്ലെന്നുമായിരുന്നു തീരുമാനം. എം ബി ബി എസ് ബിരുദധാരികളെയും അവസാന വര്‍ഷ വിദ്യാര്‍ഥികളെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കുന്നതിനാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. അതേസമയം, കോവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ നിയമനത്തില്‍ മുന്‍ഗണന നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ മാസം കത്ത് അയച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാണ് സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് നീറ്റ് ഉള്‍പ്പെടെയുള്ള ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷകള്‍ റദ്ദാക്കണമെന്നാണ് പ്രധാനമന്ത്രിയോട് സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Career/
NEET 2021 | നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന്; രജിസ്‌ട്രേഷന്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും
Next Article
advertisement
ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ 6.12 കോടി ചെലവിട്ട് അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍
ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ 6.12 കോടി ചെലവിട്ട് അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍
  • 6.12 കോടി രൂപ ചെലവില്‍ നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കുന്നു.

  • ആശുപത്രിയുടെ നിര്‍മാണ ഉദ്ഘാടനം നവംബര്‍ 4ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

  • ശബരിമല തീര്‍ത്ഥാടകര്‍ക്കും നാട്ടുകാര്‍ക്കും പ്രയോജനം വരത്തക്ക രീതിയിലാണ് ആശുപത്രി വിഭാവനം.

View All
advertisement