TRENDING:

SSLC Results 2021: എസ്എസ്എൽസിക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയശതമാനം; 1,21,318 പേർക്ക് ഫുൾ എ പ്ലസ്

Last Updated:

വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂജില്ല കണ്ണൂരാണ് (99.85%). വിജയശതമാനം കുറഞ്ഞ റവന്യൂ ജില്ല - വയനാട് (98.13%).

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം. പരീക്ഷ എഴുതിയ 99.47% പേർ ഇത്തവണ വിജയിച്ചു. കഴിഞ്ഞ വർഷം 98.82 ശതമാനമായിരുന്നു വിജയം. ഈ വർഷത്തേത് റെക്കോർഡ് വിജയമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 0.65% കൂടുതൽ. വിജയശതമാനം 99 ശതമാനം കടക്കുന്നത് ഇതാദ്യമായാണ്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
SSLC Result 2021
SSLC Result 2021
advertisement

ഇത്തവണ 4,21,887 റഗുലർ വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 4,19,651 വിദ്യാർഥികൾ ഉന്നതപഠനത്തിന് അര്‍ഹത നേടിയതായി ഫലം പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിവിധ സര്‍ക്കാര്‍ വെബ് സൈറ്റുകൾ വഴി മൂന്നുമണി മുതൽ ഫലം ലഭ്യമാകും. ഗൾഫിൽ ആകെ 9 സെന്ററുകളുണ്ട് അവിടെ 97.03 % വിജയമാണ് ഉണ്ടായിരിക്കുന്നത്. മൂന്നു വിദ്യാലയങ്ങൾ സമ്പൂർണ വിജയം കരസ്ഥമാക്കി. ലക്ഷദ്വീപിൽ 9 സെന്ററുകളുണ്ട്. ഇവിടെ 96.81% വിജയം.

Also Read- Kerala SSLC Results 2021 Live Updates: എസ്എസ്എൽസിക്ക് ഇത്തവണ റെക്കോർഡ് വിജയം- 99.47%; ഫലം 3 മണിമുതൽ വെബ്സൈറ്റിൽ

advertisement

2947 പരീക്ഷാ കേന്ദ്രങ്ങളിലായി 4,22,226 വിദ്യാർഥികൾ പരീക്ഷയെഴുതി. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ 1,21,318. കഴിഞ്ഞ വർഷം 41,906 എ പ്ലസ് ആയിരുന്നു. 79,412 എ പ്ലസ് ഈ വർഷം വർധിച്ചു. പ്രൈവറ്റ് വിദ്യാർഥികൾ (പുതിയ സ്കീം) 615 പേർ പരീക്ഷയെഴുതിയതിൽ 537 പേർ ഉപരിപഠനത്തിനു യോഗ്യതനേടി. പ്രൈവറ്റ് വിദ്യാർഥികളിൽ പഴയ സ്കീമിൽ പരീക്ഷ എഴുതിയ 346 പേരിൽ 270പേർ ഉപരിപഠനത്തിനു യോഗ്യത നേടി. കോവിഡ് കാരണം മൂല്യനിർണയ ക്യാംപുകൾ 57ൽനിന്ന് 72 ആയി ഉയർത്തിയിരുന്നു. 12,971 അധ്യാപകർ ക്യാംപിൽ പങ്കെടുത്തു.

advertisement

  • വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂജില്ല കണ്ണൂരാണ് (99.85%).
  • വിജയശതമാനം കുറഞ്ഞ റവന്യൂ ജില്ല - വയനാട് (98.13%).
  • വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല - പാല (99.97%)
  • വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല - വയനാട് (98.13%).
  • ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം- 7838 പേർക്ക് എപ്ലസ് ലഭിച്ചു.

ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത് മലപ്പുറം എടരിക്കോട് പികെഎംഎച്ച്എസ്എസ് സ്കൂളിലാണ്. 2076 വിദ്യാർഥികളാണ് ഇവിടെ ഇത്തവണ പരീക്ഷയെഴുതിയത്. ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയത് പത്തനംതിട്ടയിലെ നിരണം വെസ്റ്റിലുള്ള സെന്റ് തോമസ് എച്ച്എസ്എസിലാണ്. ഒരാൾ മാത്രമാണ് പരീക്ഷയെഴുതിയത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രണ്ടുഘട്ടങ്ങളായാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്. സ്കൂളുകളില്‍ നേരിട്ട് ക്ലാസുകള്‍ ഇല്ലാതെയായിട്ട് രണ്ടാമത്തെ തുടര്‍ച്ചയായ അധ്യയന വര്‍ഷമാണിത്. പ്ലസ് വണ്‍ പ്രവേശനം നടന്നാലും ഇപ്പോഴത്തെ അവസ്ഥയിൽ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രമേ നടത്താനാവൂ. ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപെയേഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപെയേഡ്), എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു.

advertisement

പരീക്ഷാഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ-

http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in.

എസ്എസ്എൽസി (എച്ച്ഐ): http://sslchiexam.kerala.gov.in

advertisement

ടിഎച്ച്എസ്എൽസി (എച്ച്ഐ): http:/thslchiexam.kerala.gov.in

ടിഎച്ച്എസ്എൽസി: http://thslcexam.kerala.gov.in

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എഎച്ച്എസ്എൽസി: http://ahslcexam.kerala.gov.in

മലയാളം വാർത്തകൾ/ വാർത്ത/Career/
SSLC Results 2021: എസ്എസ്എൽസിക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയശതമാനം; 1,21,318 പേർക്ക് ഫുൾ എ പ്ലസ്
Open in App
Home
Video
Impact Shorts
Web Stories