Kerala SSLC Results 2021 Live Updates: എസ്എസ്എൽസിക്ക് ഇത്തവണ റെക്കോർഡ് വിജയം- 99.47%; ഫലം 3 മണിമുതൽ വെബ്സൈറ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
SSLC Results 2021 Live: 1,21,3 18 വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടി. വിവിധ സർക്കാർ വെബ്സൈറ്റുകൾ വഴിയും സഫലം ആപ്പ് വഴിയും ഫലം അറിയാനാകും.
Kerala SSLC Results 2021 Live Updates: എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു. ഇത്തവണ റെക്കോർഡ് വിജയമാണ്. പരീക്ഷ എഴുതിയ 99.47 ശതമാനംപേരും ഉന്നതപഠനത്തിന് യോഗ്യത നേടി. മൂന്നുമണിമുതൽ പരീക്ഷഫലം വിവിധ വെബ്സൈറ്റുകളിലൂടെ അറിയാം. 4,21,887പേർ എസ്എസ്എൽസി പരീക്ഷ എഴുതിയതിൽ 4,19,651 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. 99.47 ശതമാനം വിജയശതമാനം. മുൻ വർഷം ഇത് 98.82 ശതമാനമായിരുന്നു. 0.65ശതമാനത്തിന്‍റെ വർധനയുണ്ടായി. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വർധനയുണ്ടായി. 1,21,318 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 41906 പേരാണ് മുൻ വർഷം എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. 79412 എ പ്ലസിൽ വർധനവ്. എസ്എസ്എൽസി പുതിയ സ്കീം അനുസരിച്ച് പരീക്ഷ എഴുതി പ്രൈവറ്റ് വിദ്യാർഥികളുടെ എണ്ണം 645. ഉന്നതവിദ്യാഭ്യാസത്തിന് 537 പേർ അർഹത നേടി. 83.26 വിജയശതമാനം. എസ്.എസ്.എൽ.സി പഴയ സ്കീം അനുസരിച്ച് പരീക്ഷ എഴുതി പ്രൈവറ്റ് വിദ്യാർഥികളുടെ എണ്ണം 346. ഉന്നതവിദ്യാഭ്യാസത്തിന് 270 പേർ യോഗ്യത നേടി. 78.03 വിജയശതമാനം.
ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി എന്നിവയുടെ ഫലവും പ്രഖ്യാപിച്ചു. കൈറ്റിന്‍റെ പോർട്ടലും ആപ്പും വഴി ഫലം അറിയാം. ഫലമറിയാന്‍ പോർട്ടലും ആപ്പും ഒരുക്കിയിട്ടുണ്ട്. www.results.kite.kerala.gov.in എന്ന പ്രത്യേക വെബ്സൈറ്റിന് പുറമെ 'സഫലം 2021 ' എന്ന ആപ്പും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 'Saphalam 2021' എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്കൂള്‍ - വിദ്യാഭ്യാസ ജില്ല - റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും 'റിസള്‍ട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും.
advertisement
നാലരലക്ഷത്തോളം കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രണ്ടുഘട്ടങ്ങളായാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്. സ്കൂളുകളില്‍ നേരിട്ട് ക്ലാസുകള്‍ ഇല്ലാതെയായിട്ട് രണ്ടാമത്തെ തുടര്‍ച്ചയായ അധ്യയന വര്‍ഷമാണിത്. പ്ലസ് വണ്‍ പ്രവേശനം നടന്നാലും ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രമേ നടത്താനാവൂ.
പരീക്ഷാഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ- http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in.
advertisement
എസ്എസ്എൽസി (എച്ച്ഐ): http://sslchiexam.kerala.gov.in
ടിഎച്ച്എസ്എൽസി (എച്ച്ഐ): http:/thslchiexam.kerala.gov.in
ടിഎച്ച്എസ്എൽസി: http://thslcexam.kerala.gov.in
എഎച്ച്എസ്എൽസി: http://ahslcexam.kerala.gov.in
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 14, 2021 11:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
Kerala SSLC Results 2021 Live Updates: എസ്എസ്എൽസിക്ക് ഇത്തവണ റെക്കോർഡ് വിജയം- 99.47%; ഫലം 3 മണിമുതൽ വെബ്സൈറ്റിൽ