എന്നാൽ, ഈ നിർദ്ദേശം പാലിക്കാതെ ക്വാറന്റീനിൽ ഇരിക്കാതിരുന്നവർക്ക് 10,000 പൗണ്ട് വരെ പിഴ ഈടാക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ശനിയാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ചുള്ള പുതിയ നിയമം സെപ്റ്റംബർ 28 മുതൽ പ്രാബല്യത്തിൽ വരും.
You may also like:ഖുർആൻ ലീഗിനെ തിരിഞ്ഞുകുത്തുന്നു: മുഖ്യമന്ത്രി [NEWS]ഉദ്ഘാടനമത്സരത്തിൽ വിജയികളായി ചെന്നൈ സൂപ്പർ കിംഗ്സ് [NEWS] സർക്കാരിന് തലവേദനയായി ഓർത്തഡോക്സ് - യാക്കോബായ തർക്കം [NEWS]
advertisement
ക്വാറന്റീൻ ചട്ടം ലംഘിക്കുന്നവർ അതിന്റെ പ്രത്യാഘാതം അനുഭവിക്കണമെന്ന് ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകി. ക്വാറന്റീൻ ചട്ടം ആദ്യത്തെ തവണ ലംഘിക്കുമ്പോൾ 1000 പൗണ്ട് ആണ് പിഴയായി ഈടാക്കുക. ഇതേ കുറ്റം വീണ്ടും ആവർത്തിച്ചാൽ അത് 10000 പൗണ്ട് ആയി മാറും.
അതേസമയം, താഴ്‌ന്ന വരുമാനമുള്ളവർ ക്വാറന്റീനിൽ കഴിയുമ്പോൾ 500 പൗണ്ട് അധിക ആനുകൂല്യമായി നൽകും. ചികിത്സാ ആനുകൂല്യത്തിന് പുറമേ ആയിരിക്കും ഈ തുക നൽകുക. ഇതുവരെ 42000 പേരാണ് ബ്രിട്ടണിൽ കോവിഡ് ബാധിച്ച് മരിച്ചത്.