ബോളിവുഡ് താരം മലൈക അറോറ കോവിഡിൽ നിന്ന് രോഗമുക്തി നേടി. സെപ്റ്റംബർ ഏഴിനായിരുന്നു താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ രോഗമുക്തി നേടിയ മലൈക ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടിൽ തന്നെ ക്വാറന്റീനിൽ ആയിരുന്നു മലൈക.
'ഒരുപാട് ദിവസങ്ങൾക്ക് ശേഷം ഞാൻ എന്റെ മുറിയിൽ നിന്ന് പുറത്തിറങ്ങി' ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിനൊപ്പം മലൈക അറോറ കുറിച്ചു. തനിക്ക് ആരോഗ്യപരമായ നിർദ്ദേശങ്ങൾ നൽകിയ ഡോക്ടർമാർക്കും ബി എം സിക്കും മലൈക നന്ദി അറിയിക്കുകയും ചെയ്തു.
A post shared by Malaika Arora (@malaikaaroraofficial) on
തനിക്ക് അളവറ്റ പിന്തുണ നൽകിയ കുടുംബത്തിനും സുഹൃത്തുക്കൾക്കും അയൽക്കാർക്കും ആരാധകർക്കും മലൈക നന്ദി അറിയിച്ചു. ഈ സമയങ്ങളിൽ തനിക്ക് എല്ലാവരും ചെയ്തു തന്നെ പിന്തുണയ്ക്കും സന്ദേശങ്ങൾക്കും വാക്കുകളിലൂടെ മതിയായ നന്ദി അറിയിക്കാനാവില്ല. എല്ലാവരും സുരക്ഷിതരായി തുടരണമെന്നും മലൈക കുറിപ്പിൽ അഭ്യർത്ഥിച്ചു.
ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ റിയാലിറ്റി ഷോയിലെ വിധികർകർത്താവായ മലൈക അതിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയാണ്. ആരോഗ്യസ്ഥിതി പൂർവസ്ഥിതിയിലായാൽ ഉടൻതന്നെ മലൈക സെറ്റിലേക്ക് തിരിച്ചു പോകും.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.