അബുദാബി : ഐപിഎൽ13ാംസീസണിലെ ആദ്യ മത്സരത്തിൽ മുംബൈയെ തകർത്ത് ചെന്നൈ സൂപ്പർ കിംഗ്സ്. അഞ്ചു വിക്കറ്റിനാണ് ചെന്നൈയുടെ വിജയം. ഷെയ്ഖ് സയ്യിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ മുംബൈ മുന്നോട്ടുവെച്ച 163 റൺസ് വിജയ ലക്ഷ്യം 19.2 ഓവറിൽ ചെന്നൈ മറികടക്കുകയായിരുന്നു.
അര്‍ധ സെഞ്ചുറി നേടിയ അമ്പാട്ടി റായിഡു, ഫാഫ് ഡൂപ്ലെസിസുമാണ് ചെന്നൈയുടെ വിജയ ശില്പികൾ. രണ്ട് ഓവറിനുള്ളില്‍ തന്നെ മുരളി വിജയ് (1), ഷെയ്ന്‍ വാട്ട്സണ്‍ (4) എന്നിവരെ നഷ്ടമായി തുടക്കം തന്നെ പിഴച്ചെങ്കിലും ചെന്നൈ പൊരുതുകയായിരുന്നു. 48 പന്തുകള്‍ നേരിട്ട റായുഡു മൂന്നു സിക്‌സും ആറു ഫോറുമടക്കം 71 റണ്‍സെടുത്ത് ചെന്നൈക്ക് മികച്ച അടിത്തറ നൽകി. 44 പന്തുകള്‍ നേരിട്ട ഡൂപ്ലെസിസ് 58 റണ്‍സെടുത്ത് പുറത്താകാതെ നിന്നു റായിഡുവിന് പിന്തുണ നൽകി. രവീന്ദ്ര ജഡേജ 10 ഉം സാം കറന്‍ 7ഉം റൺസ് നേടി.
ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം കളത്തിലിറങ്ങിയ മഹേന്ദ്രസിങ് ധോണി രണ്ടു പന്തു നേരിട്ട് റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. ധോണിയുടെ വെടിക്കെട്ട് പ്രകടനം കാത്തിരുന്ന ആരാധകര്‍ക്ക് ആദ്യ മത്സരം നിരാശയായി.
ടോസ് നേടിയ ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണി മുംബൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുക്കാനെ മുംബൈക്ക് കഴിഞ്ഞുള്ളു. 31 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 42 റൺസെടുത്ത സൗരഭ് തിവാരിയാണ് മുംബൈയുടെ ടോപ് സ്കോറർ. മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ, 10 പന്തിൽ രണ്ട് ഫോറുകൾ സഹിതം 12 റൺസെടുത്ത് പുറത്തായത് മുംബൈ ആരാധകരെ നിരാശരാക്കി.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.