സർക്കാരിന് തലവേദനയായി ഓർത്തഡോക്സ് - യാക്കോബായ തർക്കം; തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഇരു സഭകളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ മന്ത്രിസഭാ ഉപസമിതി നടത്തിയ സമവായ ശ്രമങ്ങളും നിയമ നിർമ്മാണവും ഫലം കണ്ടിട്ടില്ല.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിന് തലവേദനയായി ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്കവും. ഇരു സഭകളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ മന്ത്രിസഭാ ഉപസമിതി നടത്തിയ സമവായ ശ്രമങ്ങളും നിയമ നിർമ്മാണവും ഫലം കണ്ടിട്ടില്ല. ഈ സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി വിളിച്ച തിങ്കളാഴ്ച യോഗം വിളിച്ചിട്ടുണ്ട്.
മണർകാട് പള്ളി വിധി കൂടി വിന്നതോടെയാണ് ഓർത്തഡോക്സ് - യാ
ക്കോബായ തർക്കം രൂക്ഷമാകുകയാണ്. വൈകാരിക ബന്ധമുള്ള മണർകാട് പള്ളി വിട്ടുകൊടുക്കാൻ ഒരുകാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ സഭ. എന്നാൽ കോടതി വിധി എത്രയും വേഗം നടപ്പാക്കണമെന്ന നിലപാടിലാണ് ഓർത്തഡോക്സ് സഭ. ഇത് രണ്ടും സർക്കാരിനെ സമ്മർദത്തിലാക്കുന്നതാണ്.
മന്ത്രി ഇ പി ജയരാജൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതി പലതവണ ചർച്ചകൾ നടത്തിയെങ്കിലും സമവായമുണ്ടായില്ല. ഇതിനിടെ മൃതദേഹം സംസ്കരിക്കാൻ അവകാശം നൽകുന്ന നിയമനിർമാണം കൊണ്ടുവന്ന സർക്കാർ നടപടിയും ഓർത്തഡോക്സ് സഭയുടെ എതിർപ്പിന് ഇടയാക്കിയിരുന്നു. ഇനി ചർച്ച ആവശ്യമില്ലെന്നും കോടതി വിധി നടപ്പാക്കുകയാണ് വേണ്ടതെന്നുമാണ് ഓർത്തഡോക്സ് സഭാ നേതൃത്വത്തിൻ്റെ നിലപാട്.
advertisement
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരു വിഭാഗങ്ങളുടെയും ശത്രുത ഒഴിവാക്കിക്കൊണ്ടുള്ള ഒരു സമവായം ഉണ്ടാക്കുകയെന്നത് സർക്കാരിന് വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗം നിർണായകമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 19, 2020 11:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സർക്കാരിന് തലവേദനയായി ഓർത്തഡോക്സ് - യാക്കോബായ തർക്കം; തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം