വാക്‌സിന്‍ വിതരണം വേഗത്തിലാക്കുന്നതിനായി കൂടുതല്‍ സ്വകാര്യ ക്ലിനിക്കുകളെയും സ്വകാര്യ ആശുപത്രികളിലെയും വാക്‌സിനേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും കത്തില്‍ പറയുന്നു. കൂടാതെ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം, സിനിമ തിയേറ്റര്‍, സാംസ്‌കാരിക-മതപരമായ ചടങ്ങുകള്‍, കായിക പരിപാടികള്‍ എന്നിവ നടത്തുന്ന സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും കത്തില്‍ ഉണ്ട്.
അതേസമയം കോവിഡ് വാകിസിന്‍ എല്ലാവര്‍ക്കും നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും 25 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്ക് വാക്‌സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള പ്രായപരിധി കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്യുകയും ഡ്രൈവ് സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലളിതമാക്കുകയും ചെയ്താല്‍ മൂന്ന് മാസത്തിനുള്ളില്‍ എല്ലാവര്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കാമെന്ന് കെജ്‌രിവാള്‍ കത്തില്‍ ആവശ്യപ്പെട്ടു. രാജ്യത്തുടനീളമുള്ള കോവിഡ് വ്യാപനം സര്‍ക്കാരുകള്‍ക്ക് മുന്നിലെ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ടെന്നും കത്തില്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
advertisement
Also Read- മൂന്നുനില കെട്ടിടത്തില്‍ നിന്ന് വീണ് പോളിങ് ഉദ്യോഗസ്ഥയ്ക്ക് ഗുരുതര പരിക്ക്
കോവിഡ് പകര്‍ച്ച വ്യാധിക്കെതിരെയുള്ള ഓരോ ഘട്ടത്തിലും ഡല്‍ഹി സര്‍ക്കാരിന് കേന്ദ്രത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 'കഴിഞ്ഞ ഏതാനും ആഴ്ചകളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്നു. ഇത് വലിയ ആശങ്കയും വെല്ലുവിളിയും സൃഷ്ടിക്കുന്നു. പ്രത്യേകിച്ച് രോഗ പ്രതിരോധ കുത്തിവയ്പിന്. വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ കുത്തിവയ്പ്പ് വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകണം'' കെജ്‌രിവാള്‍ കത്തില്‍ സൂചിപ്പിച്ചു.
25 വയസ്സിനു മുകളിലുള്ളവര്‍ക്കും വാക്‌സിന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. അതേസമയം 45 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിനായുള്ള നിര്‍ദേശം സ്വീകരിച്ചതിന് പ്രധാനമന്ത്രി മോദിയോട് ഉദ്ദവ് താക്കറെ നന്ദി അറിയിക്കുകയും ചെയ്തു. രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാം സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താനായി പ്രധാനമന്ത്രി ഏപ്രില്‍ 8ന് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.