accidentപാലക്കാട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന പോളിങ് ഉദ്യോഗസ്ഥയ്ക്ക് മൂന്നു നില കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ്. അട്ടപ്പാടിയിൽ പുലർച്ചെ 5.30നായിരുന്നു സംഭവം. ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാലക്ഷ്മി (31)ക്കാണ് 20 അടി താഴ്ചയിലേക്ക് വീണ് പരിക്കേറ്റത്.
അഗളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയതായിരുന്നു വിദ്യാലക്ഷ്മി. മൂന്ന് നില കെട്ടിടത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു.
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയത്തും പത്തനംതിട്ടയിലും വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ കുഴഞ്ഞുവീണ് മരിച്ചുകോട്ടയത്ത് വോട്ട് ചെയ്യാന്‍ എത്തിയ വയോധിക കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം നിയോജക മണ്ഡലത്തിലെ 25ാം നമ്പര്‍ ബൂത്തായ എസ് എച്ച് മൗണ്ട് സ്‌കൂളിലാണ് സംഭവം. അന്നമ്മ ദേവസ്യയാണ് കുഴഞ്ഞുവീണ് മരിച്ചത്.
പത്തനംതിട്ട ആറന്മുളയിലും വോട്ട് ചെയ്യാന്‍ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു. ഗോപിനാഥ കുറുപ്പ് (65) ആണ് മരിച്ചത്. ആറന്മുളയിലെ എട്ടാം നമ്പര്‍ ബൂത്തായ വള്ളംകുളം ജിയുപിഎസില്‍ ആയിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോളിങ് 60 ശതമാനം കടന്നുതിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പോളിങ്. നാലുമണിയോടെ പോളിങ് 60 ശതമാനം കടന്നു. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയത്. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിങ് ഉണ്ടായത് മുന്നണികളില്‍ പ്രതീക്ഷയുയര്‍ത്തിയിട്ടുണ്ട്.
Also Read-
ജസ്റ്റിസ് എൻ.വി രമണ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ 24ന്വോട്ടെടുപ്പിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി പി അബ്ദുള്‍ റഷീദിനു നേരെ കൈയേറ്റമുണ്ടായെന്ന് പരാതി ഉയര്‍ന്നു. തിരുവനന്തപുരം കഴക്കൂട്ടം കാട്ടായിക്കോണത്ത് സിപിഎം - ബിജെപി. സംഘര്‍ഷമുണ്ടായി. നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ ബൂത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
Also Read-
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്ന് ഇവിഎം മെഷീന് കണ്ടെത്തിഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ചെയ്യാനെത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് ബിജെപി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. കമ്പംമേട്ടിലെത്തിയ വാഹനത്തിന് നേരെ കല്ലേറുണ്ടായി. തന്നെ ബൂത്തില്‍ കൈയേറ്റം ചെയ്യാന്‍ ശ്രമമുണ്ടായെന്ന് ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടി ആരോപിച്ചു. ബൂത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തുവെന്നാണ് ധര്‍മജന്റെ ആരോപണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.