Also Read-Corona| കോവിഡ് ചികിത്സയിലായിരുന്ന 'കൊറോണ' പ്രസവിച്ചു; അമ്മയും പെൺകുഞ്ഞും സുഖമായിരിക്കുന്നു
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് 73,70,469 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 64,53,780 പേർ രോഗമുക്തി നേടി. 8,04,528 സജീവ കേസുകൾ ആണ് നിലവിലുള്ളത്. രോഗമുക്തി നിരക്കിലുണ്ടായ വർധനവാണ് രാജ്യത്തിന് ആശ്വാസം പകരുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ പല സംസ്ഥാനങ്ങള്‍ ഇപ്പോൾ രോഗമുക്തി നിരക്കിലാണ് മുന്നില്‍ നിൽക്കുന്നത്.
Also Read- ആദ്യം കോവിഡ് മുക്തമാകുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ്; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
advertisement
കോവിഡ് ഏറ്റവും അപകടകരമായി തന്നെ ബാധിച്ച മഹാരാഷ്ട്രയിൽ 85% ആണ് രോഗമുക്തി നിരക്ക്. അതുപോലെ തന്നെ ഇരുപത്തിയാറോളം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇരുപത്തിഅയ്യായിരത്തിൽ താഴെ സജീവ കോവിഡ് കേസുകൾ മാത്രമാണ് ഇപ്പോഴുള്ളത്. ഇതിൽ പതിനാല് സംസ്ഥാനങ്ങളിൽ അയ്യായിരത്തിൽ താഴെ മാത്രമാണ് സജീവ കോവിഡ് കേസുകൾ. അൻപതിനായിരത്തിന് മുകളിൽ സജീവ കേസുകളുള്ള മൂന്ന് സംസ്ഥാനങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. അതിലൊന്ന് കേരളമാണ്.
കോവിഡ് പ്രതിരോധത്തിൽ ആദ്യഘട്ടത്തിൽ രാജ്യത്തിന് തന്നെ മാത്യകയായ കേരളത്തിൽ നിലവിൽ സ്ഥിതി മറിച്ചാണ്. പ്രതിദിന കോവിഡ് രോഗികളുടെ കണക്കിൽ ആദ്യ സ്ഥാനങ്ങളിലാണിപ്പോൾ കേരളം. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുന്നതായി കണക്കുകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അറിയിച്ചിരുന്നു. ഇവിടെ കോവിഡ് വ്യാപനം ദേശീയ ശരാശരിയെക്കാൾ മുകളിലാണെന്നാണ് കണക്കുകൾ നൽകുന്ന സൂചന.
കോവിഡ് ബാധിതരുടെ എണ്ണം ദേശീയതലത്തിൽ 10 ലക്ഷത്തിൽ 6974 ആണെങ്കിൽ കേരളത്തിൽ ഇത് 8911 ആണ്. എന്നാൽ മരണനിരക്ക് ദേശീയ ശരാശരിയെക്കാൾ കുറവാണെന്നത് ആശ്വാസം നൽകുന്നുണ്ട്.കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകൾ അനുസരിച്ച് കേരളത്തിൽ ഇതുവരെ 3,15,929 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 2,22,231 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 94,517 പേരാണ് ചികിത്സയിൽ തുടരുന്നത്.
അതുപോലെ തന്നെ സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണവും കുറഞ്ഞുവരുന്നതായാണ് കണക്കുകൾ. ഇന്നലെ 50,154 സാംപിളുകളുടെ പരിശോധനാഫലമാണു വന്നത്. ബുധനാഴ്ച 50,056 സാംപിളുകളുടേയും. നേരത്തേ പരിശോധന 70,000 വരെ ഉയർന്നപ്പോൾ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പന്ത്രണ്ടായിരത്തിന് അടുത്തെത്തിയിരുന്നു.
