• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid19| തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ ഫലം കണ്ട് തുടങ്ങി; അഞ്ച് ദിവസത്തിനിടെ രോഗികളുടെ എണ്ണത്തിൽ കുറവ്

Covid19| തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ ഫലം കണ്ട് തുടങ്ങി; അഞ്ച് ദിവസത്തിനിടെ രോഗികളുടെ എണ്ണത്തിൽ കുറവ്

എന്നാൽ മരണ നിരക്ക് തിരുവനന്തപുരത്ത് ഉയരുകയാണ്. ഇന്ന് സ്ഥിരീകരിച്ച 23 കോവിഡ് മരണത്തിൽ 18 ഉം തിരുവനന്തപുരത്തായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: കോവിഡ് വ്യാപനം നിരക്ക് തിരുവനന്തപുരം ജില്ലയിൽ കുറയുന്നു. മൂന്ന് മാസത്തിലധികം തുടർച്ചയായി കോവിഡ് പ്രതിദിന കണക്കിൽ കൂടുതൽ രോഗികളും തിരുവനന്തപുരത്ത് തന്നെയായിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് ദിവസമായി തലസ്ഥാന ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്.

    ശരാശരി 700ൽ താഴെ യാണ് കഴിഞ്ഞ അഞ്ച് ദിവസത്തെയും തിരുവനന്തപുരത്തെ രോഗികളുടെ എണ്ണം. ഞായർ- 679, തിങ്കൾ- 581, ചൊവ്വ- 777, ബുധൻ- 629, വ്യാഴം- 797 എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് ദിവസത്തെ തിരുവനന്തപുരത്തെ രോഗികളുട എണ്ണം. മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളെക്കാളും കുറവാണ് ഒരാഴ്ചയായി തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം.

    11068 പേരാണ് തിരുവനന്തപുരം ജില്ലയിൽ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 12717 പേർ എറണാകുളത്തും, 11604 പേർ കോഴിക്കോടും കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. നിയന്ത്രണങ്ങൾ ഫലം കണ്ട് തുടങ്ങിയെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ മരണ നിരക്ക് തിരുവനന്തപുരത്ത് ഉയരുകയാണ്.

    ഇന്ന് സ്ഥിരീകരിച്ച 23 കോവിഡ് മരണത്തിൽ 18 ഉം തിരുവനന്തപുരത്തായിരുന്നു. 320 പേരാണ് തിരുവനന്തപുരത്ത് മാത്രം ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. മലപ്പുറത്ത് 109 പേരും, കോഴിക്കോട് 100 ഉം, എറണാകുളത്ത് 101 പേരും ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു.



    ആകെ കോവിഡ് മരണങ്ങളിൽ 30 ശതമാനവും തിരുവനന്തപുരത്ത് തന്നെ. കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് അനുസരിച്ച് മരണങ്ങളും കുറയുമെന്നാണ് വിലയിരുത്തൽ.
    Published by:Gowthamy GG
    First published: