Corona| കോവിഡ് ചികിത്സയിലായിരുന്ന 'കൊറോണ' പ്രസവിച്ചു; അമ്മയും പെൺകുഞ്ഞും സുഖമായിരിക്കുന്നു
- Published by:Rajesh V
- news18-malayalam
Last Updated:
ഗർഭസംബന്ധമായ പതിവുപരിശോധനയ്ക്ക് എത്തിയപ്പോൾ നടത്തിയ സ്രവ പരിശോധനയിലാണ് കൊറോണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഈ മാസം 10ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലം: കോവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന 'കൊറോണ' പെൺകുഞ്ഞിന് ജന്മം നൽകി. കൊല്ലം മതിലിൽ ഗീതാമന്ദിരത്തിൽ ജിനു സുരേഷിന്റെ ഭാര്യ കൊറോണയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ പ്രസവിച്ചത്. 24കാരിയായ കൊറോണയുടെ രണ്ടാമത്തെ കുഞ്ഞാണിത്. അർപ്പിത എന്ന് പേരിട്ട കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു
ഗർഭസംബന്ധമായ പതിവുപരിശോധനയ്ക്ക് എത്തിയപ്പോൾ നടത്തിയ സ്രവ പരിശോധനയിലാണ് കൊറോണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഈ മാസം 10ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ പുലർച്ചെ 2.30നായിരുന്നു പ്രവസവം.
advertisement
കൊല്ലം മതിലിൽ കാട്ടുവിളി വീട്ടിൽ ആർട്ടിസ്റ്റ് തോമസിന്റെ ഇരട്ടമക്കളാണ് കൊറോണയും കോറലും. പ്രകാശവലയം എന്ന അർത്ഥത്തിലാണ് മകൾക്ക് കൊറോണ എന്ന് പേരിട്ടതെന്ന് പിതാവ് പറയുന്നു. പ്രവാസിയായ ജിനു- കൊറോണ ദമ്പതികളുടെ മൂത്തമകൻ അഞ്ചു വയസുകാരൻ അർണബാണ്.
കൊറോണ എന്നത് മകളുടെ പേരിൽ മാത്രമല്ല, തോമസിന്റെ ഭാര്യ ഷീബ നടത്തിയിരുന്ന ബ്യൂട്ടിപാർലറിന്റെ പേരും കൊറോണ എന്നാണ്. കോവിഡ് കാലത്ത് അടച്ചതിനാൽ ഇപ്പോൾ വീട്ടിലാണ് ബ്യൂട്ടിപാർലർ പ്രവർത്തിക്കുന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 16, 2020 9:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Corona| കോവിഡ് ചികിത്സയിലായിരുന്ന 'കൊറോണ' പ്രസവിച്ചു; അമ്മയും പെൺകുഞ്ഞും സുഖമായിരിക്കുന്നു


