COVID 19| ആദ്യം കോവിഡ് മുക്തമാകുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ്; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
- Published by:user_49
Last Updated:
തുടര്‍ച്ചയായി മൂന്നാഴ്ച കോവിഡ് മുക്തമായിരിക്കണം എന്നതാണ് നിബന്ധന
തിരുവനന്തപുരം: ആദ്യം കോവിഡ് മുക്തമാകുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇത്തരത്തില്‍ നേട്ടത്തിലെത്തുന്ന മണ്ഡലത്തിന് അവാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.
തുടര്‍ച്ചയായി മൂന്നാഴ്ച കോവിഡ് മുക്തമായിരിക്കണം എന്നതാണ് നിബന്ധന. മണ്ഡലത്തിലെ ആദ്യ തദ്ദേശ വാര്‍ഡ്, കൗണ്‍സില്‍, ഡിവിഷന്‍ എന്നിങ്ങനെ വേര്‍തിരിച്ചായിരിക്കും സമ്മാനങ്ങള്‍ നല്‍കുക. അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ദേശീയ ശരാശരിയേക്കാള്‍ രോഗനിരക്ക് കൂടുതലാണ് കേരളത്തിലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
advertisement
അതേസമയം സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 23 പേർ മരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 126 പേര്‍ യാത്രാചരിത്രമുള്ളവരാണ്. 6486 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1049 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.
Location :
First Published :
October 15, 2020 10:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| ആദ്യം കോവിഡ് മുക്തമാകുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ്; പ്രഖ്യാപനവുമായി മുഖ്യമന്ത്രി