കോവാക്സിൻ ഇതുവരെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) എമർജൻസി യൂസ് ലിസ്റ്റിംഗിൽ (ഇയുഎൽ) ഇടം നേടാത്തതാണ് പ്രധാന തിരിച്ചടി. ഏറ്റവും പുതിയ ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശ രേഖ കാണിക്കുന്നത് ഭാരത് ബയോടെക് അതിന്റെ എക്സ്പ്രഷൻ ഓഫ് ഇൻററസ്റ്റ് (ഇഒഐ) സമർപ്പിച്ചെങ്കിലും “കൂടുതൽ വിവരങ്ങൾ ആവശ്യമാണ്” എന്ന മറുപടി നൽകിയതായാണ്. എന്നാൽ ഈറിപ്പോർട്ടുകളോട് ഭാരത് ബയോടെക് ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്നിരുന്നാലും, പുതിയ കോവിഡ് -19 വേരിയന്റുകളിൽ നിന്നുള്ള സംരക്ഷണം കോവാക്സിൻ ലഭ്യമാക്കുന്നതായി ഒരു പ്രമുഖ വാക്സിൻ റിവ്യൂ പ്രസിദ്ധീകരണമായ ക്ലിനിക്കൽ ഇൻഫെക്റ്റിയസ് ഡിസീസസ് അഭിപ്രായപ്പെട്ടു. കോവാക്സിൻ ഉപയോഗിച്ചുള്ള വാക്സിനേഷൻ യഥാക്രമം ഇന്ത്യയിലും യുകെയിലും തിരിച്ചറിഞ്ഞ ബി 1617, ബി 117 എന്നിവയുൾപ്പെടെ പരീക്ഷിച്ച എല്ലാ പ്രധാന വകഭേദങ്ങൾക്കും എതിരായി ന്യൂട്രലൈസിംഗ് ടൈറ്ററുകളുണ്ടാക്കുന്നുവെന്ന് പഠനം കണ്ടെത്തി. വാക്സിൻ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ബി 1617 വേരിയന്റിനെതിരെ 1.95 എന്ന ഘടകം ന്യൂട്രലൈസേഷനിൽ നേരിയ കുറവ് രേഖപ്പെടുത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
advertisement
Also Read- കേരളത്തിൽ ആശങ്ക വർധിപ്പിച്ച് ബ്ലാക്ക് ഫംഗസ്; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരാൾ കൂടി മരിച്ചു
രാജ്യത്ത് 2,57,299പേർക്ക് പുതുതായി കോവിഡ് സ്ഥീകരിച്ചു. 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം വീണ്ടും നാലായിരം കടന്നു. 4, 194 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെയുള്ള കണക്കുകൾ കൂടി വന്നതോടെ ഇതോടെ രാജ്യത്ത് ആകെ കേസുകൾ 2.62 കോടി കടന്നു. മരണം മൂന്ന് ലക്ഷവും കടന്നു.
തമിഴ്നാടിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന അഞ്ച് സംസ്ഥാനങ്ങൾ ചുവടെ,
തമിഴ്നാട്- 36,184
കർണാടക- 32,218
കേരളം- 29,673
മഹാരാഷ്ട്ര- 29,644
ആന്ധ്രപ്രദേശ്- 20,937
അതേസമയം, ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്ക് കാനഡ ഈ മാസം 30 വരെ നീട്ടി.
കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസും രാജ്യത്ത് ആശങ്ക സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഏഴായിരത്തിൽ അധികം ബ്ലാക്ക് ഫംഗസ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബ്ലാക്ക് ഫംഗസ് ചെറുക്കുന്നതിന്റെ ഭാഗമായി ഫ്രിഡ്ജിൽ വച്ച ഭക്ഷ്യ വസ്തുക്കൾ കഴിക്കരുതെന്നും വീട്ടിനുള്ളിൽ സൂര്യപ്രകാശം കടക്കുന്നത് ഉറപ്പാക്കണമെന്നും ഡൽഹിയിലെ ഡോക്ടർമാർ നിർദേശിച്ചു.
