HOME » NEWS » Kerala » ANOTHER DIED AT KOZHIKODE MEDICAL COLLEGE FOR BLACK FUNGUS

കേരളത്തിൽ ആശങ്ക വർധിപ്പിച്ച് ബ്ലാക്ക് ഫംഗസ്; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരാൾ കൂടി മരിച്ചു

സംസ്ഥാനത്ത് 20 പേരാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലുള്ളത്.

News18 Malayalam | news18-malayalam
Updated: May 22, 2021, 9:58 AM IST
കേരളത്തിൽ ആശങ്ക വർധിപ്പിച്ച് ബ്ലാക്ക് ഫംഗസ്; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരാൾ കൂടി മരിച്ചു
News18 Malayalam
  • Share this:
കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക വർദ്ധിപ്പിച്ച് ബ്ലാക്ക് ഫംഗസ് ബാധ. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പാലക്കാട് സ്വദേശി ഹംസയാണ് മരിച്ചത്. ഇതോടെ ബ്ലാക്ക് ഫംഗസ് ബാധിച്ച് സംസ്ഥാനത്ത് മരണം രണ്ടായി.

സംസ്ഥാനത്ത് 20 പേരാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലുള്ളത്. കോഴിക്കോട് മെഡിക്കൽ കോളജിൽ മാത്രം 10 പേർ ചികിത്സയിലുണ്ട്. ബ്ലാക്ക് ഫംഗസിനുള്ള മരുന്നു ക്ഷാമം രൂക്ഷമായത് രോഗികളുടെ ആരോഗ്യനിലയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം മല്ലപ്പള്ളി സ്വദേശിയായ അനീഷ (32) യാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കോണ് അനീഷ മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുകയായിരുന്നു.

നേരത്തെ, ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതിനെ തുടർന്ന് അറുപത്തിരണ്ടുകാരന്റെ ഒരു കണ്ണ് നീക്കം ചെയ്തിരുന്നു. രോഗം ശരീരത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ അടിയന്തര ശസ്ത്രക്രിയയിലൂടെ ഇദ്ദേഹത്തിന്റെ ഒരു കണ്ണ് നീക്കം ചെയ്യുകയായിരുന്നു.
You may also like:'നിരവധി പേരെ കൊറോണ വൈറസ് തട്ടിയെടുത്തു'; കോവിഡ് മരണങ്ങളില്‍ വിതുമ്പി പ്രധാനമന്ത്രി നരേന്ദ്ര മോദി

കോവിഡ് ബാധയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ കഴിഞ്ഞ് മടങ്ങിയ തിരൂർ സ്വദേശിയായ ഇയാൾക്ക് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. ഏപ്രിൽ 22നായിരുന്നു തിരൂർ സ്വദേശിയായ 62കാരന് കോവിഡ് പോസിറ്റീവ് ആകുന്നത്. 25ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മെയ് മൂന്നിന് ഡിസ്ചാർജും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം കണ്ണിന്റെ കാഴ്ചക്ക് പ്രശ്നമുണ്ടായതിനെ തുടർന്ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് കൂടുതൽ ചികിത്സാ സൗകര്യമുള്ള കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഫംഗസ് വ്യാപനം ഉണ്ടാകും എന്ന് കണ്ടെത്തി ഇടത് കണ്ണ് നീക്കം ചെയ്യാൻ നിർദേശിച്ചു.

You may also like:പതിമൂന്നാം നമ്പരിനെന്താ കുഴപ്പം? ആർക്കും വേണ്ടാത്ത നമ്പർ സന്തോഷത്തോടെ സ്വീകരിച്ച് മന്ത്രി പി പ്രസാദ്

പരിസ്ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകള്‍ മൂലമാണ് ഈ രോഗം പിടിപെടുന്നത്. പലപ്പോഴും ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന ബ്ലാക്ക് ഫംഗസ് ശ്വാസകോശത്തെയും തലച്ചോറിനെയും വരെ ബാധിക്കാം. കാഴ്ച നഷ്ടത്തിനും പക്ഷാഘാതത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന രോഗമാണിത്. ഇത്തരം കോവിഡാനന്തര ബുദ്ധിമുട്ടുകള്‍ നിസാരമായി തള്ളാതെ ഉടന്‍ തന്നെ ചികിത്സ തേടുകയെന്നത് പ്രധാനമാണ്. പെട്ടെന്നു തന്നെ ചികിത്സ തേടിയാല്‍ കാര്യങ്ങള്‍ ഗുരുതരമാകാതെ സൂക്ഷിക്കാം.

വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം. എന്നാല്‍ ഇത് മാരകമായ ഒന്നല്ല. ബ്ലാക്ക് ഫംഗസ് പകരുന്ന രോഗമല്ലെന്നതിനാല്‍ പകര്‍ച്ചവ്യാധി ഭയം വേണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. പ്രതിരോധ ശേഷി കുറഞ്ഞവർ, പ്രമേഹരോഗം അനിയന്ത്രിതമായ നിലയിലുള്ളവ‍ര്‍, കാൻസര്‍ രോഗികൾ, അവയവമാറ്റം നടത്തിയവർ‍, ഐസിയുവിൽ ദീ‍ര്‍ഘനാൾ കഴിഞ്ഞവര്‍ എന്നിവരിലാണ് ഫംഗസ് ഭീഷണിയുള്ളത്. സ്റ്റിറോയിഡുകളുടെ അമിത ഉപയോഗവും ഫംഗസിനു കാരണമായി കരുതുന്നു.

ലക്ഷണങ്ങൾ

മൂക്കിൽനിന്നു കറുത്ത നിറത്തിലോ രക്തം കലര്‍ന്നതോ ആയ സ്രവം വരിക
മൂക്ക് അടഞ്ഞതായോ തടസം തോന്നുകയോ ചെയ്യുക
മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, തരിപ്പ്, വീക്കം എന്നിവ ഉണ്ടാവുക
അണ്ണാക്ക്, മൂക്കിന്റെ പാലം എന്നിവിടങ്ങിൽ കറുപ്പ് കലര്‍ന്ന നിറവ്യത്യാസം
പല്ലുവേദന, പല്ല് കൊഴിയൽ, മങ്ങിയ കാഴ്ച, താടിയെല്ലിന് വേദന, തൊലിപ്പുറത്ത് ക്ഷതം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, നെഞ്ച് വേദന
Published by: Naseeba TC
First published: May 22, 2021, 9:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories